മലപ്പുറത്തിന്റെ സൂപ്പര്‍ ഹീറോ ആഷിഖ് കുരുണിയന്‍ ഐഎസ്എല്ലിലും ഹീറോ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറത്തിന്റെ അഭിമാനം ആഷിഖ് കുരുണിയന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. മലപ്പുറം പട്ടര്‍ക്കടവില്‍ ജനിച്ച് കളിച്ച് വളര്‍ന്ന ജൂനിയര്‍ താരം ആഷിഖ് കുരുണിയനാണ് ഇന്നലെ പൂനെ എഫ് സിക്ക് വേണ്ടി ഗോള്‍ നേടിയത്. ആഷിഖിന്റെ ഐ എസ് എല്ലിലെ കന്നി ഗോളാണ് ഇത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പൂനെ വിജയിച്ചത്.

രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്; ഭൂരിഭാഗം തമിഴരും അഭിപ്രായപ്പെട്ടത് ഇങ്ങനെ, സര്‍വെ ഫലം

മല്‍സരത്തിലെ ആദ്യ ഗോളാണ് ആഷിഖ് നേടിയത്. കളിയുടെ എട്ടാം മിനുറ്റിലായിരുന്നു ആഷിഖിന്റെ ഗോള്‍. ആഷിഖ് തുടക്കമിട്ട ഗോള്‍ വേട്ട നാലു ഗോളുകള്‍ കൂടി നേടിയാണ് പൂനെ അവസാനിപ്പിച്ചത്.

ashique

ആഷിഖ് കുരുണിയന്‍

സ്പെയിനിലെ വില്ലാറല്‍ എഫ് സിയുടെ മൂന്നാം ഡിവിഷന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആഷിഖിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പൂനെ എഫ് സിയുടെ അക്കാദമിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് ആഷിഖ് വില്ലാറലിലെത്തിയത്.

ashique3

വില്ലാറലില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ആഷിഖ് തിരിച്ച് പൂനെ എഫ് സിയിലെത്തിയത്. ഈ സീസണില്‍ പൂനെയ്ക്കായി മൂന്നാമത്തെ മല്‍സരത്തിലാണ് ആഷിഖ് ഇറങ്ങിയത്. ഇന്ത്യന്‍ ജൂനിയര്‍ ടീമിലെ അംഗമായിരുന്ന ആഷിഖ് ഭാവിയിലെ മികച്ച താരമായാണ് വിലയിരുത്തപ്പെടുത്തുന്നത്.


ഗോകുലം എഫ് സിയുടെ അസിസ്റ്റന്റ് കോച്ചും, കെ എസ് ഇ ബി താരവുമായ ഷാജിറുദീന്‍ കോപ്പിലാനാണ് ആഷിഖിന്റെ പ്രതിഭയെ തേച്ചു മിനുക്കിയത്.ഇന്ത്യന്‍ ഫുട്‌ബോളിന്റെ കേരള പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്‌പെയിന് വരെ എത്തിച്ച മലയാളികളുടെ സ്വന്തം ആഷിഖ് കുരുണിയന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തുടിപ്പായി മാറുന്നതും കാത്തിരിക്കുകയാണ് മലപ്പുറത്തുകാര്‍. സ്പാനിഷ് വമ്പന്‍ ക്ലബായ വിയ്യാറയലിലെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ആഷിഖ് കുരുണിയന്‍ തന്റെ പാരന്റ് ക്ലബായ പൂനെ സിറ്റിയില്‍ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യന്‍ അണ്ടര്‍ 19, 18 ടീമുകള്‍ക്ക് വേണ്ടി മുമ്പ് ബൂട്ടുകെട്ടിയിട്ടുള്ള ആഷിഖിന്റെ പ്രകടനങ്ങള്‍ അക്കാദമികള്‍ വിട്ട് ഒന്നാം നിരയിലേക്ക് എത്തുന്ന വര്‍ഷമായിരുന്നു 2017.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malappuram super hero ashiq kuruniyan also the hero of isl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്