കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശമേഖലകളില്‍ മലമ്പനി വര്‍ധിക്കുന്നു - പനി തടയാൻ കോഴിക്കോട് ഊർജിത നടപടികൾ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശീയ മലമ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കോഴിക്കോട്ട് കര്‍ശന നടപടികള്‍. തീരദേശ മേഖലകളിലെ ഉപയോഗിക്കാത്ത തോണികള്‍ കമഴ്ത്തിയിടാനും മീന്‍പെട്ടികള്‍ അടുക്കി വെച്ച് മുകളില്‍ ഷീറ്റ് ഇട്ട് മറയ്ക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശം. ജില്ലയിലെ തീരദേശ ബോട്ടുടമകളുടെയും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

 fvrmalaria

ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഇതു പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്റ്റര്‍ യു.വി ജോസ് യോഗത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ വെളളയില്‍, പുതിയാപ്പ എന്നീ ഹാര്‍ബറുകള്‍ കലക്ടര്‍ സന്ദര്‍ശിക്കും. ഏപ്രില്‍ 27, 28 തിയ്യതികളില്‍ പുതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ തോണി മറിച്ചിടുന്നതുള്‍പ്പടെയുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ തീരദേശ മേഖലയില്‍ നേരിടു ആരോഗ്യപ്രശ്‌നങ്ങള്‍ എ വിഷയത്തില്‍ സംസാരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡിഷണല്‍ ഡിഎംഒ ഡോ. ആശ ദേവി, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് നിര്‍മാണ മേഖലയിലെ പ്രവര്‍ത്തകര്‍, ഫിഷറീസ്, ഹാര്‍ബര്‍, കോര്‍പ്പറേഷന്‍, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, അരയ സമാജം, മറ്റു മത്സ്യ മേഖലാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

<br>മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!
മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!

English summary
malaria spreads in kozhikode; district medical officer ordered strict control over malaria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X