സദാചാര ഗുണ്ടായിസം കാണിച്ച് പോലീസും!! അങ്കമാലി ഡയറീസ് താരങ്ങളോട് ചെയ്തത്!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സദാചാര ഗുണ്ടായിസം പോലീസുകാരും ഏറ്റെടുത്തോടെ സിനിമാ താരങ്ങള്‍ക്കു നേരിട്ടത് കടുത്ത അപമാനം. ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ഓടുന്ന അങ്കമാലി ഡയറീസില്‍ അഭിനയിച്ച നടീനടന്‍മാരാണ് പോലീസിന്റെ സദാചാര ഗുണ്ടാസിയത്തിന് ഇരയായത്. സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴയില്‍ വച്ചാണ് താരങ്ങള്‍ക്കുനേരെ പോലീസ് സദാചാര ഗുണ്ടായിസം കാണിച്ചത്. സിനിമയുടെ പ്രചാരണത്തിനായി ഇവിടെയത്തിയപ്പോഴാണ് താരങ്ങള്‍ക്കു ദുരനുഭവം നേരിട്ടത്.

പോലീസ് തടഞ്ഞു

നടീ നടന്‍മാര്‍ സഞ്ചരിച്ച വാഹനത്തിനു കുറുകെ പോലീസ് വാഹനം കൊണ്ടു നിര്‍ത്തുകയായിരുന്നു. തുടര്‍ന്നു വാഹനത്തിലുണ്ടായിരുന്നവരെ പോലീസുകാര്‍ പുറത്തിറക്കിയെന്ന് ലിജോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.

മോശമായി സംസാരിച്ചു

പുറത്തിറങ്ങിയ താരങ്ങളോട് വളരെ മോശമായാണ് പോലീസുകാര്‍ പെരുമാറിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് ഇതിനു നേതൃത്വം കൊടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ലിജോ പറഞ്ഞു.

 സംരക്ഷണം നല്‍കേണ്ടവര്‍

നാട്ടിലെ ജനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ടവരാണ് പോലീസ്. അവര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ നാട്ടില്‍ എങ്ങനെ ക്രമസമാധാന പാലനം നടക്കുമെന്ന് അറിയില്ല. നാട്ടില്‍ ഇപ്പോള്‍ സമാനമായ സംഭവങ്ങള്‍ നടക്കവെ പോലീസും ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നും ലിജോ ചോദിക്കുന്നു.

തിയേറ്ററിനു മുന്നില്‍

അങ്കമാലി ഡയറീയ് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിനു മുന്നില്‍ വച്ചാണ് സംഭവം നടന്നത്. ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ സിനിമയില്‍ അഭിനയിച്ചവരാണ് ഇവരെന്നു പോലീസിനു മനസ്സിലാക്കാമായിരുന്നു. എന്താണ് വാഹനത്തിനുള്ളില്‍ നടക്കുന്നതെന്നും പേരു മാറ്റി പള്‍സര്‍ ഡിറ്റോ എന്നാക്കണോയെന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ എന്തു തരത്തില്‍ ഇതിനെ നോക്കിക്കാണുമെന്നും ലിജോ പറഞ്ഞു.

English summary
police insulted angamali diaries actors from muvattupuza.
Please Wait while comments are loading...