കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരില്‍ കള്ളനോട്ട് അച്ചടി: പിടിയിലായത് മലയാളി

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളരൂവില്‍ കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തിലെ മലയാളിയെ ഇടുക്കില്‍ വെച്ച് പോലീസ് പിടികൂടി. പുറ്റടികടിയന്‍കുന്നില്‍ കെകെ രവീന്ദ്രനാണ് (56) കട്ടപ്പന പോലീസിന്റെ പിടിയിലായത്. പിടിക്കപ്പെടുമ്പോള്‍ 4000 രൂപയുടെ കള്ളനോട്ടുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു.

ബെംഗളൂരു കേന്ദ്രമാക്കിയാണ് കള്ളനോട്ട് അച്ചടിക്കുന്നത് എന്നിയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിനെ രണ്ട് മലയാളികളും ഒരു കോയമ്പത്തൂര്‍ സ്വദേശിയും ഒളിവില്‍ പോയിരിക്കുകയാണ്. നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പികെ സുനില്‍ കുമാര്‍(38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ്, കോയമ്പത്തൂര്‍ സ്വദേശി നിധീഷ് എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്.

fakecurrency

ബെംഗളൂരില്‍ വയറിങ് ജോലിയ്ക്ക് എന്ന വ്യാജേനയാണ് ഇവര്‍ വന്നിരുന്നത്. ഒരു കോടി രൂപയ്ക്ക് മൂന്ന് കോടി എന്ന കണക്കിലാണ് നോട്ടുകള്‍ അച്ചടിച്ചിരുന്നത്. പ്രധാന പ്രതികള്‍ ഒളിവില്‍ പോകുമ്പോള്‍ പ്രിന്റിംങ് മെഷീന്‍ മറ്റു സാധനങ്ങള്‍ എന്നിവ കൊണ്ടു പോയിട്ടുണ്ട്.

ബെംഗളൂരുവിലെ സങ്കേതത്തില്‍ പോലീസ് നടത്തിയ തിരച്ചില്ലില്‍ അച്ചടിയ്ക്ക് ഉപയോഗിക്കുന്ന പേപ്പറുകള്‍ ഉള്‍പ്പെടെ 20 ഓളം സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസമായി ഇവര്‍ ഈ കേന്ദ്രത്തില്‍ അച്ചടി നടത്തി വരികയാണ്. നോട്ടുകള്‍ ബെംഗളൂരുവില്‍ വെച്ച് തന്നെയാണ് മാറ്റം ചെയ്തിരുന്നത്.

ഒമ്പപത് കോടി രൂപയുടെ കള്ളനോട്ട് അച്ചടിയ്ക്കാന്‍ കരാര്‍ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് പിടിയിലാകുന്നത്. ഇടയ്ക്കിടെ സംഘം കേരളത്തില്‍ വന്ന് പോകുന്നുണ്ടായിരുന്നു. സംഘത്തില്‍ ഇനിയും കണ്ണികള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

English summary
Malayalee arrested in fake corrency case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X