കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണത്തെ കുറിച്ച് അന്വേഷിയ്ക്കാൻ മലയാളി ഉദ്യോഗസ്ഥനും , ഐസിസ്സിന്റെ കേരള ബന്ധം തെളിയും...

ടിപി ചന്ദ്രശേഖരന്‍ കേസിലെ അന്വേഷണ സംഘത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്.

  • By മരിയ
Google Oneindia Malayalam News

പാരിസ്: 2015ലെ പാരീസ് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിയ്ക്കുന്ന സംഘത്തില്‍ മലയാളി ഉദ്യോഗസ്ഥനും. എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി അടങ്ങുന്ന ദേശീയ അന്വേഷണ സംഘമാണ് പാരീസില്‍ എത്തിയത്. കേസ് അന്വേഷണത്തിന് ഇവര്‍ ഫ്രഞ്ച് അന്വേഷണ സംഘത്തിന് സഹായം നല്‍കും.

ബന്ധം

ഐഎസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയ്ക്ക് പാരീസ് ആക്രണവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കേസുമായി സഹകരിയ്ക്കാന്‍ ദേശീയ അന്വേഷണ ഏജൻസി തയ്യാറായത്. ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നിരുന്നു.

പരിശീലനം

കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ സുബ്ഹാനിയ്ക്ക് മൊസോളില്‍ നിന്ന് ഐഎസ്സിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആളാണ് പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഐഎസ്സില്‍

ചെന്നൈ വിമാനത്താവളം വഴിയാണ് സുബഹാനി അടക്കമുള്ളവര്‍ തുര്‍ക്കിയിലെ ഇസ്താംബുള്ളിലേക്ക് കടന്നത്. പാകിസ്ഥാനില്‍ നിന്നും അഗഫ്ഗാനിസ്ഥാനിലും അവിടെ നിന്നും ഐഎസ്സിന്റെ സ്വാധീനം മേഖലയിലേക്കും കടന്നവര്‍ മൊസൂളില്‍ വെച്ച് ആയുധപരിശീലനം നേടുകയായിരുന്നു. ഈ കാലത്ത് തന്നെയാണ് പാരീസ് ആക്രമണത്തിന് നേതൃത്വം നല്‍്കിയ സലാഹ് അബ്ദുള്‍ സലാം, ഹമീദ് അബൗദ് എന്നിവരും ആയുധ പരിശീലനം നേടിയത്.

എ പി ഷൗക്കത്ത് അലി

1995 കേരള പോലീസ് എസ്‌ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനാണ് എന്‍ഐഎ ഡിവൈഎസ്പിയായ ഷൗക്കത്ത് അലി. ടിപി ചന്ദ്രശേഖരന്‍ കേസിലെ അന്വേഷണ സംഘത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്.

English summary
Malayalee police officer off to Paris for Enquiry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X