കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നിന്നും ബ്രസീലിലേക്ക്, അമസോണ്‍ വനത്തിലെ മലയാളി കാവല്‍ക്കാരന്‍, ഷാജി തോമസ് അഭിമാനമാണ്

Google Oneindia Malayalam News

ദില്ലി: ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാവും എന്നതാണ് സത്യം. അത്രത്തോളം കേരളവും കേരളീയരും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. പറഞ്ഞുവരുന്നത് ഒരു മലയാളിയെ കുറിച്ചാണ്. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷിക്കാനിറങ്ങിയ ഒരു മലയാളിയുടെ കഥ. നാം എല്ലാവരും അറിയേണ്ടതാണ് ഈ കഥ. കോട്ടയം സ്വദേശിയായി ഷാജി തോമസ് കഴിഞ്ഞ 26 വര്‍ഷത്തോളമായി ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണ്.

Recommended Video

cmsvideo
Indian Origin Man Has Risked His Life For 32 Years To Save Brazil’s Amazon | Oneindia Malayalam

'ആ ഒരു കാര്യത്തില്‍ എനിക്ക് മണിക്കുട്ടനോട് ബഹുമാനമുണ്ട്'; എംകെയെ കുറിച്ച് റിതു മന്ത്രയ്ക്ക് പറയാനുള്ളത്, വൈറൽ'ആ ഒരു കാര്യത്തില്‍ എനിക്ക് മണിക്കുട്ടനോട് ബഹുമാനമുണ്ട്'; എംകെയെ കുറിച്ച് റിതു മന്ത്രയ്ക്ക് പറയാനുള്ളത്, വൈറൽ

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

1

ബ്രസീലിയന്‍ പൗരത്വം സ്വീകരിച്ച്, അവിടെയുള്ള ഏക ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ആയി മാറിയ ഷാജി തോമസ്, വര്‍ഷങ്ങളോളമായി പ്രാദേശിക മാഫിയകള്‍ക്കെതിരെ നിലകൊണ്ടു, വര്‍ഷങ്ങളോളം ആമസോണ്‍ നദിയില്‍ ഒരു ബോട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. 1980 കാലഘട്ടത്തിലാണ് ഷാജി തോമസ് ബ്രസീലിലെ സാവോ പോളോയിലേക്ക് കുടിയേറുന്നത്.

2

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ആമസോണ്‍ നദീതീരങ്ങളില്‍ വസിക്കുന്ന തദ്ദേശീയ സമൂഹങ്ങളുമായി ചേര്‍ന്ന് അവരുടെ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മരങ്ങളെയും ഖനന മാഫിയകളില്‍ നിന്നും അവരെയും അവരുടെ വനങ്ങളെയും സംരക്ഷിക്കുന്നതിലും താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോമസ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റാണ് അദ്ദേഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

3

ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ തദ്ദേശീയരായ വടക്കേ അമേരിക്കക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ക്വിലോംബോല പോലുള്ള ആഫ്രിക്കന്‍ വംശജരായ കമ്മ്യൂണിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളെ വലിയ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം അവര്‍ക്കായി നേതൃത്വ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും സാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.

4

ഗ്രോത്ര വിഭാഗങ്ങള്‍ത്ത് അവരുടേതായ ജീവിതശൈലി ഉണ്ട്, അവര്‍ക്ക് സമാധാനപരമായി ജീവിക്കാനും അവരുടെ ഉപജീവനത്തിനും ആവശ്യമായ വനപ്രദേശങ്ങള്‍ ആവശ്യമാണ്. ഇന്ന് മിക്ക ഗോത്ര വിഭാഗക്കാരുടെ ഭൂമികളും തടി, ഖനനം, അഗ്രികള്‍ച്ചറല്‍ മാഫിയ എന്നിവയുടെ ആക്രമണത്തിന് വിധേയമാണെന്ന് അദ്ദേഹം ദ പ്രിന്റുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി തെക്കേ അമേരിക്കന്‍ രാജ്യത്ത് താമസിക്കുന്ന അദ്ദേഹം ഈ വനങ്ങളില്‍ ജോലി ചെയ്യുന്നതിലുള്ള അപകട സാധ്യതകളെ കുറിച്ച് പറയുന്നുണ്ട്.

5

'എന്നോടൊപ്പം ബ്രസീലില്‍ സാമൂഹ്യ നീതിക്കായി പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകന്‍ മാഫിയകളുടെ കയ്യാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് അപകടകരമായ ഒരു ജോലിയാണെന്ന് എനിക്കറിയാം, ഒരു ദിവസം എന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെങ്കിലും, ഒരു മികച്ച ഭൂമിയെ സംഭാവന ചെയ്യുന്നതിനായി എന്റെ ജോലി ഞാന്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു.

6

ആമസോണ്‍ മഴക്കാടുകള്‍ ഓരോ നിമിഷവും കത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഭൂമി കൈയേറ്റം, അനധികൃത ഖനനം, അണക്കെട്ട് പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, കന്നുകാലി വളര്‍ത്തല്‍, തടി വ്യാപാരം മുതലായവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് നാശത്തിന് കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ നിന്ന് ബ്രസീലിലേക്ക്..

കേരളത്തില്‍ നിന്ന് ബ്രസീലിലേക്ക്..

1967 ല്‍ കോട്ടയം ജില്ലയിലെ രാമപുരം എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ഷാജി തോമസ് ജനിച്ചത്. ഇന്ത്യയിലെ നീതിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ് എന്ന ഒരു എന്‍ജിഒ, ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ബ്രസീലില്‍ ഒരു വര്‍ഷത്തെ അന്താരാഷ്ട്ര സാമൂഹിക-സാംസ്‌കാരിക അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വിദേശ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കി. ഈ പരിപാടിയില്‍ ഷാജി തോമസ് 23ാം വയസില്‍ പങ്കെടുക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ബ്രസീലില്‍ എത്തിയത്.

8

വിസയ്ക്കായുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം, 1989-ല്‍ സാവോ പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ സ്റ്റഡീസ്, പ്രൊപ്പഗേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനുമായി സഹകരിച്ച് നല്‍കിയ പരിശീലന പരിപാടിക്ക് വേണ്ടി അദ്ദേഹം സാവോ പോളോയില്‍ എത്തി. ബ്രസീലില്‍ എത്തിയ സമയത്ത് ഭാഷയുമായി ബന്ധപ്പെട്ട് വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ബ്രസീലും അതിലെ തദ്ദേശീയ സമൂഹങ്ങളും താമസിയാതെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

പ്രണയമാണെങ്കില്‍ നിങ്ങള്‍ ഫോട്ടോസ് പുറത്തുവിടുമോ; തുറന്നടിച്ച് റിതു മന്ത്ര, ചോദ്യം ജിയ ഇറാനിയോടോ?പ്രണയമാണെങ്കില്‍ നിങ്ങള്‍ ഫോട്ടോസ് പുറത്തുവിടുമോ; തുറന്നടിച്ച് റിതു മന്ത്ര, ചോദ്യം ജിയ ഇറാനിയോടോ?

ആദ്യമായി രാഷ്ട്രീയം തുറന്നുപറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്; മമ്മൂക്ക പറഞ്ഞതാണ് ശരി... മനസിലുള്ള ഇഷ്ടം ഇതാണ്ആദ്യമായി രാഷ്ട്രീയം തുറന്നുപറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്; മമ്മൂക്ക പറഞ്ഞതാണ് ശരി... മനസിലുള്ള ഇഷ്ടം ഇതാണ്

English summary
Malayalee Shaji Thomas who involved in protection of Brazil’s Amazon rainforests for 26 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X