കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഡോക്ടര്‍ക്ക് അമേരിക്കന്‍ പുരസ്‌കാരം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്ക് അമേരിക്കന്‍ പുരസ്‌കാരം. ചാണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍ വിഷ്ണു വിവൈക്കാണ് പുരസ്‌കാരം.

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ആണ് ഡോ വിഷ്ണുവിനെ തേടിയെത്തിയത്. ഡിമെന്‍ഷ്യ( മറവിരോഗം) സംബന്ധിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് പുരസ്‌കാരം.

Dr Vishnu Award

അക്കാദമി ഓഫ് ന്യൂറോളി എല്ലാവര്‍ഷവും ഈ പുരസ്‌കാരം നല്‍കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. യങ് ഇന്‍വെസ്റ്റിഗേറ്റര്‍ അവാര്‍ഡ് എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് ഡോ വിഷ്ണുവിന് മാത്രമാണ് പുരസ്‌കാരം ലഭിച്ചത്.

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ വാര്‍ഷിക കോണ്‍ഫറന്‍സ് 2015 ഏപ്രില്‍ 18 മുതല്‍ 25 വരെ വാഷിങ്ടണില്‍ നടക്കും. ഈ കോണ്‍ഫറന്‍സില്‍ ഡോ വിഷ്ണു പ്രബന്ധം അവതരിപ്പിക്കും. ഏപ്രില്‍ 19 നാണ് പുരസ്‌കാരം സമ്മാനിക്കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ വിഷ്ണു എംബിബിഎസ് ബിരുദം സ്വന്തമാക്കുന്നത്. ആഗോള പ്രശസ്തമായ ജിപ്‌മെറില്‍ നിന്ന് എംഡിയും സ്വന്തമാക്കി.

English summary
Malayali doctor receives young investigator award from America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X