മൂന്നുമാസം മുൻപ് വിവാഹിതയായ മലയാളി നഴ്സ് ജിദ്ദയിൽ മരുന്നു കുത്തിവെച്ചു മരിച്ച നിലയിൽ;ദുരൂഹതയെന്ന്..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മലയാളി നഴ്സിനെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം. മലയാറ്റൂർ സ്വദേശിനിയായ നിവ്യ ചാക്കോ ചാത്തപ്പനെ(27)യാണ് മരുന്നു കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

ദേശീയ വനിതാ നീന്തൽ താരം സുമി സിറിയക്കിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു!കേട്ടാലറയ്ക്കുന്ന തെറിവിളിയും

കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...

കഴിഞ്ഞ ദിവസം രാത്രിയാണ് സഹപ്രവർത്തകർ നിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവൺമെന്റ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന നിവ്യയെ രാത്രിയിൽ ജോലിക്ക് ഹാജരാകേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

death

നിവ്യയുടെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയ സഹപ്രവർത്തകർ മരുന്നു കുത്തിവെച്ച് മരണപ്പെട്ട നിലയിലാണ് നിവ്യയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. രാത്രി 11 മണിയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു നിവ്യ ജോലിക്ക് ഹാജരാകേണ്ടിയിരുന്നത്.

സംഭവ ദിവസം രാത്രി ഒമ്പത് മണി മണിവരെ നിവ്യയെ കണ്ടവരുണ്ട്. ആ സമയത്തൊന്നും നിവ്യയെ കണ്ടപ്പോൾ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് അവർ പറഞ്ഞത്. മൂന്നു മാസം മുൻപാണ് നിവ്യയുടെ വിവാഹം കഴിഞ്ഞത്. ജിദ്ദയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

English summary
malayali nurse found dead in jeddah.
Please Wait while comments are loading...