കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനു പകരം മല്ലൂസ്, പാക്കിസ്ഥാന്റെ 400 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് മല്ലൂസിന്റെ വക നാനൂറിന്റെ പണി. കേരളത്തിന്റെ ഒരു വെബ്‌സൈറ്റിനു പകരം പാക്കിസ്ഥാന്റെ നാനൂറ് വെബ്‌സൈറ്റുകള്‍ മലയാളി ഹാക്കേഴ്‌സ് തകര്‍ത്തു. 'മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍.

ഇക്കാര്യം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയും, ഹാക്ക് ചെയ്ത പാക് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈബര്‍ സ്‌പേസില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പതാക കത്തിച്ച ചിത്രത്തിന് പകരമായി പാക് പതാക കത്തിക്കുന്ന ചിത്രവും അതാത് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു.

mallu-cyber-soldiers

സൈബര്‍ അറ്റാക്കിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നേരത്തെ നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മല്ലൂസ് തിരിച്ചടി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് കേരളത്തിന്റെ kerala.gov.in എന്ന വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തത്. ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രവും ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സംഭവം സൈബര്‍ സെല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹാക്ക് ചെയ്ത സൈറ്റില്‍ രഹസ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പൊതുജനങ്ങളുടെ സേവനത്തിന് ആവശ്യമായ വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
Malayali hacker hacks Pakistan's 400 websites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X