ഐസിസില്‍ ചേര്‍ന്ന കണ്ണൂര്‍ക്കാരന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ദില്ലി: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന മലയാളി മരിച്ചെന്ന് റിപ്പോര്‍ട്ട്. കണ്ണൂരിലെ കൂടാളി സ്വദേശി ഷിജില്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും വിവരം ലഭിച്ചിരുന്നുവത്രെ.

Terrorism

ഷിജിലിനെ കാണാതായിട്ട് ഏറെ നാളായി. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി. ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് പോലീസ് പിന്നീട് പറഞ്ഞിരുന്നു.

എന്നാല്‍ എവിടെ വച്ചാണ് ഷിജില്‍ കൊല്ലപ്പെട്ടതെന്ന് കൃത്യമായി റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. നേരത്തെ അഫ്ഗാനില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തില്‍ നിന്നു ഐസിസില്‍ ചേര്‍ന്നവരുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തില്‍ നിന്നു ഐസിസില്‍ ചേര്‍ന്ന ഒമ്പതു പേര്‍ അഫ്ഗാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐസിസിന്റെ കേരള നേതാവ് കോഴിക്കോട് സ്വദേശി സജീര്‍ അബ്ദുള്ളയും കൊല്ലപ്പെട്ടെന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് പറയുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടില്ല. നങ്കര്‍ഹാറിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു പോയെന്നായിരുന്നു വിശദീകരണം.

കത്തിക്കരിഞ്ഞതിനാലും മണ്ണു മൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാം വഴി ഭീകരര്‍ അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് രഹസ്യാന്വേഷണ സംഘങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നത്.

English summary
Malayali Man in ISIS died, Reports
Please Wait while comments are loading...