കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്ന് നഴ്സുമാര്‍ ശനിയാഴ്ച കൊച്ചിയിലെത്തും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ അകപ്പെട്ട 46 മലയാളി നഴ്,ുമാര്‍ നാളെ (ജൂലൈ 5) കൊച്ചിയിലെത്തും. നഴ്‌സുമാരെ കൊച്ചിയിലെത്തിയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചു. നഴ്‌സുമാരെ എത്തിയ്ക്കുന്നതിനായി പ്രത്യേക വിമാനം ദില്ലിയില്‍ നിന്ന് ഇറാഖിലേയ്ക്ക് പോകും.രാത്രി 12 മണിയോടെ ഇര്‍ബലില്‍ നിന്ന് പുറപ്പെടുന്ന നഴ്‌സുമാര്‍ 4.40 ന് കൊച്ചിയിലെത്തും.

ഇര്‍ബില്‍ വിമാനത്താവളത്തിലാണ് വിമതര്‍ നഴ്‌സുമാരെ എത്തിയ്ക്കുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇര്‍ബിലില്‍ എത്തിയിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് താമസിയ്ക്കുന്നതിനായി എയര്‍പോര്‍ട്ടിനടുത്ത് ഹോട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്.

Iraq, Nurse

നഴ്‌സുമാര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര തിരിച്ചുള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചുട്ടുണ്ട്. 46 നഴ്‌സുമരാണ് ഇറാഖിലെ സംഘര്‍ഷ പ്രദേശത്ത് കുടുങ്ങിയത്. ഇവരെ നേരിട്ട് കൊച്ചിയിലെത്തിയ്ക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.

തിക്രീത്തിലെ ആശുപത്രിയിലായിരുന്ന നഴ്‌സുമാരെ കഴിഞ്ഞ ദിവസം വിമതരെത്തി മൊസൂളിലേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് നഴ്‌സുമാരുടെ സുരക്ഷയെപ്പറ്റി ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേയ്ക്ക് വിമതര്‍ എത്തിച്ചതോടെ നഴ്‌സുമാര്‍ കേരളത്തിലേയ്ക്ക് വൈകാതെ മടങ്ങുമെന്ന കാര്യം ഉറപ്പായി.

English summary
Malayali nurses will be return back to Kochi on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X