• search

കലിപൂണ്ട് മലയാളികള്‍; റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു, വ്യാപക പ്രതിഷേധം തുടരുന്നു

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്ന് അങ്ങനെയൊരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയും പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

  കേരളത്തിലെ പ്രളയം പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത ദേശീയ മാധ്യമങ്ങല്‍ 700 കോടി വിവാദം വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ച ചെയത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

  അര്‍ണബ് ഗോസ്വാമി

  അര്‍ണബ് ഗോസ്വാമി

  യുഎഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ വിവാദ പ്രസ്താവന. താന്‍ കണ്ട എക്കാലത്തേയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണബിന്റെ പ്രസ്താവന.

  മലയാളികള്‍

  മലയാളികള്‍

  കേരളത്തിനെതിരായ ഈ പ്രസ്താവനയ്‌ക്കെതിരെ മലയാളികള്‍ ഒന്നടക്കം റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ പ്രതിഷേധം തുടരുകയാണ്. അര്‍ണാബ് വെയ്സ്റ്റ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ, പ്രൗഡു ടു ബി എ കേരള തുടങ്ങിയ നിരവധി ഹാഷ്ടാഗുഗളിലായാണ് അര്‍ണബിനെതിരെ പ്രചരാണം നടക്കുന്നത്.

  ഫെയ്‌സ്ബുക്ക് പേജില്‍

  ഫെയ്‌സ്ബുക്ക് പേജില്‍

  അര്‍ണബിന്റേയും റിപ്പബ്ലിക് ടീവിയുടെയും ഫെയ്‌സ്ബുക്ക് പേജില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് മലയാളികള്‍ നടത്തുന്നത്. ഇതിന് പുറമേ റിപ്പബ്ലിക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടും പ്രതിഷേധം അറിയിക്കുകയാണ്.

  റിവ്യൂ

  റിവ്യൂ

  മുമ്പ് കേരളത്തെ ഭീകര സംസ്ഥാനമായി ചിത്രീകരിച്ചതില്‍ മലയാളികള്‍ രൂക്ഷമായി റിവ്യൂ കുറച്ചു നല്‍കി പ്രതിഷേധിച്ചതോടെ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്കില്‍ പേജില്‍ നിന്ന് റിവ്യൂ ഓപ്ഷന്‍ നീക്കം ചെയ്തിരുന്നു. അത് ഇതുവരെ പുനസ്ഥാപിച്ചിട്ടുമില്ല.

  ഏറ്റവും മോശം

  ഏറ്റവും മോശം

  പ്ലേസ് സ്റ്റോറിലെ ആപിനും മോശം റിവ്യൂ നല്‍കുന്നത് വ്യാപകമായപ്പോള്‍ ആപ് തന്നെ റിപ്പബ്ലിക്ക് ടിവിക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു. പിന്നീട് പ്രതിഷേധങ്ങള്‍ തണുത്തപ്പോഴാണ് ആപ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഈ ആപ്പിനാണ് മലയാളികള്‍ ഇപ്പോള്‍ ഏറ്റവും മോശം റിവ്യൂ നല്‍കുന്നത.

  1.8 ല്‍

  1.8 ല്‍

  3.9 ല്‍ ഉണ്ടായിരുന്ന റിവ്യൂ ഇപ്പോള്‍ 1.8 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന കമ്പനികള്‍ പരസ്യം നല്‍കുമ്പോള്‍ ആപ് റേറ്റിങ് കൂടി പരിഗണിക്കാറുണ്ട്്. റേറ്റിങ്ങ് നല്‍കുന്നതിനൊപ്പം മോശം റിവ്യൂകള്‍ കൂടി വരുന്നത് ആപ് ഡൗണ്‍ലോഡിങ്ങിനേയും ബാധിക്കും.

  റിയാക്ഷന്‍

  റിയാക്ഷന്‍

  അതോടൊപ്പം തന്നെ അര്‍ണബിന്റേയും റിപ്പബ്ലിക് ടിവിയുടേയും പ്രതിഷേധം രേഖപ്പെടുത്തുന്നത് മലയാളികള്‍ തുടരുകയാണ്. രൂക്ഷമായ പ്രതിഷേധമാണ് മലയാളികള്‍ നടത്തുന്നത്. വിവാദമായ ചര്‍ച്ചയുടെ വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ആ വീഡിയോക്ക് ആകെ ലഭിച്ച പതിനൊന്നായിരം റിയാക്ഷനുകളിലും എട്ടായിരിത്തിലധികം ആഗ്രി റിയാക്ഷനാണ് നല്‍കിയിരിക്കുന്നത്.

  കലിപ്പാണ്

  കലിപ്പാണ്

  റിപ്പബ്ലിക് ടീവിയുടേയും അര്‍ണബിന്റേയും ഫെയ്‌സ്ബുക്ക് പേജില്‍ വന്ന മലയാളികളുടെ പ്രതിശേധങ്ങളില്‍ ചിലത് ഇങ്ങനെ..

  ഇവന്റെ ചാനലിന്റെ തള്ളലുകള്‍ മലയാളികള്‍ ഒരു പേജ് ഉണ്ടാക്കി പൊളിച്ചടക്കി അതിന്റെ കലിപ്പാണ്. അര്‍ണാബെ ഞങ്ങള്‍ മലയാളികള്‍ വേറെ ലെവലാണ് നിന്നെ പോലെ കുറെ ആളുകള്‍ കിടന്ന് കുരച്ചാല്‍ ഞങ്ങള്‍ക്ക് കോപ്പാണ്

  ഞങ്ങള്‍

  ഞങ്ങള്‍

  ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു പൊതുബോധമുണ്ട് 90% ആളുകളും രാഷ്ട്രിയത്തിനും മുകളിലായി ആര്‍ജിച്ചെടുത്തിട്ടുളളതാണത് അത് കൊണ്ട് നീ എത്ര കുരച്ചിട്ടും കാര്യമില്ല ഞങ്ങള്‍ക്കറിയാം ഞങ്ങളെങ്ങനെ ഞങ്ങളായെന്ന് ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയും

  GODS OWN COUNTRY

  GODS OWN COUNTRY

  Malayali have an extra bone as u slaves thinking... Dont try to fight with us, we will show the power of mallus..! We are no. 1 in the world, we have different political views, relegions, festivals and etc. but for kerala we have only one concern...
  KERALA, GODS OWN COUNTRY....

  shame on you

  shame on you

  shame on you Arnab , you didn't know about Kerala people . The people who lived in Kerala are too kindness and they are sisters and brothers . Former Supreme Court judge markandeya kadju reveals the real factor of kerala " they are the real face of India , they are the real Indians ". you and your toilet channel can abuse us but look everywhere even over the nation we are the no 1 . we have a special bone with special brain

  കള്ളങ്ങള്‍

  കള്ളങ്ങള്‍

  അതെസമയം തന്നെ അര്‍ണബ് മൊത്തം മലയാളികളേയും അപമാനിച്ചിട്ടില്ല, നുണപ്രചരണം നടത്തിയവരെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന വാദവുമായി രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കൂട്ടം ഒരു നാണംകെട്ട വര്‍ഗ്ഗമാണ്. ഇവര്‍ തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

  അനുകൂലിക്കുന്നവര്‍

  അനുകൂലിക്കുന്നവര്‍

  സ്വന്തം രാജ്യത്തെ അപമാനിക്കാന്‍..ഇതിന്
  അവര്‍ പണം വാങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കണം.ഇത് ഒരു പ്രത്യേക വിഭാഗമാണോ? ആരായിരിക്കും അവരെ സാന്പത്തികമായി പിന്തുണയ്ക്കുന്നത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഗൂഡാലോചനയാണ് അവര്‍ ചെയ്യുന്നത്. എന്നാണ് അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞത്. ഇതിലെവിടേയും മലയാളികളെ അപമാനിച്ചിട്ടില്ലെന്നാണ് അര്‍ണബിനെ അനുകൂലിക്കുന്നവരുടെ പറയുന്നത്.

  English summary
  malayali reply to arnab goswami and republic tv

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more