ഒരു ഭർത്താവിനും സംഭവിക്കാൻ പാടില്ലാത്തത്! കാമുകനോടൊപ്പം ജീവിക്കാൻ ഭാര്യ ചെയ്ത ക്രൂരത...പിടിയിലായി...
ജസ്റ്റിനെ ആഗസ്റ്റ് 20 മുതൽ കാണാനില്ലെന്ന് ബന്ധുക്കളും അയൽവാസികളും അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിനുള്ളിൽ രക്തക്കറ കണ്ട ചിലരാണ് പോലീസിൽ വിവരമറിയിച്ചത്.
കൽപ്പറ്റ: അവിഹിത ബന്ധത്തിന് തടസമായി നിന്ന ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിലായി. ഗൂഡല്ലൂർ കോത്തർവയലിലെ പോൾ രാജിന്റെ മകൻ ജസ്റ്റിനെ(30) കൊന്ന് കുഴിച്ചുമൂടിയ കേസിലാണ് ഭാര്യ ഇന്ദു(25) കാമുകനായ വയനാട് പാട്ടവയൽ സ്വദേശി ലിന്റോ(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ദുവും കാമുകനായ ലിന്റോയും ചേർന്ന് ജസ്റ്റിനെ വീട്ടിനുള്ളിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. ജസ്റ്റിനെ കൊലപ്പെടുത്തിയ ശേഷം ആരുമറിയാതെ ലിന്റോ മൃതദേഹം ശ്മശാനത്തിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. ജസ്റ്റിനെ ആഗസ്റ്റ് 20 മുതൽ കാണാനില്ലെന്ന് ബന്ധുക്കളും അയൽവാസികളും അറിയിച്ചിരുന്നു. ഇതിനിടെ വീട്ടിനുള്ളിൽ രക്തക്കറ കണ്ട ചിലരാണ് പോലീസിൽ വിവരമറിയിച്ചത്.

ഗൂഡല്ലൂർ സ്വദേശി...
കോത്തർവയലിലെ പോൾ രാജിന്റെ മകനായ ജസ്റ്റിൻ ഗൂഡല്ലൂരിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഇന്ദുവുമായുള്ള വിവാഹത്തിന് ശേഷവും ഇരുവരും ഗൂഡല്ലൂരിൽ തന്നെയായിരുന്നു താമസം.

ഒസൂരിലേക്ക്...
ഗൂഡല്ലൂരിൽ സ്ഥിരതാമസക്കാരായിരുന്ന ഇന്ദുവും ജസ്റ്റിനും ഇവരുടെ കുഞ്ഞും രണ്ടാഴ്ച മുൻപാണ് ഒസൂരിലെ വീട്ടിലേക്ക് താമസം മാറ്റിയത്. ഈ വീട്ടിനുള്ളിൽ വെച്ചാണ് ഇന്ദുവും കാമുകനും ജസ്റ്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ജസ്റ്റിനെ കാണാനില്ലെന്ന്...
ആഗസ്റ്റ് 20 മുതൽ ജസ്റ്റിനെ കാണാനില്ലെന്ന് ബന്ധുക്കളും അയൽവാസികളും അറിയിച്ചിരുന്നു. അതിനിടെയാണ് ജസ്റ്റിന്റെ വീട്ടിനുള്ളിൽ രക്തക്കറ കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.

ഇന്ദു കീഴടങ്ങി...
അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതറിഞ്ഞ ഇന്ദു പ്രദേശത്തെ വില്ലേജ് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. വില്ലേജ് ഓഫീസറുടെ മുന്നിലെത്തി ജസ്റ്റിനെ കൊലപ്പെടുത്തി മറവ് ചെയ്തെന്നും ഇന്ദു വെളിപ്പെടുത്തി.
തുടർന്ന് വില്ലേജ് ഓഫീസറാണ് പോലീസിനെ വിളിച്ചുവരുത്തിയത്.

കഴുത്തറുത്ത് കൊന്നു...
ദിവസങ്ങൾക്ക് മുൻപാണ് ഇന്ദുവും കാമുകനായ പാട്ടവയൽ സ്വദേശി ലിന്റോയും ചേർന്ന് ജസ്റ്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

മൃതദേഹം കുഴിച്ചുമൂടി...
കൊല നടത്തിയ ശേഷം ലിന്റോ കാറുമായെത്തിയാണ് മൃതദേഹം വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. പിന്നീട് ശ്മശാനത്തിലെത്തിയ ലിന്റോ മൃതദേഹം അവിടെ കുഴിച്ചുമൂടുകയായിരുന്നു.

പോസ്റ്റ്മോർട്ടം...
ഇന്ദു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്മശാനത്തിലെത്തിയ പോലീസ് ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അറസ്റ്റിൽ...
വില്ലേജ് ഓഫീസിലെത്തി കീഴടങ്ങിയ ഇന്ദുവിനെ ഇവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ കാമുകനായ ലിന്റോയും പോലീസിന്റെ പിടിയിലാകുകയായിരുന്നു.












Click it and Unblock the Notifications