Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലി ദ്വീപ് തുറന്നാലും പ്രവാസികൾക്ക് രക്ഷയില്ല; ക്വാറന്റൈൻ അനുവദിക്കുക ത്രീസ്റ്റാർ ഹോട്ടലിൽ..ചെലവ് രണ്ടര ലക്ഷം

കണ്ണൂർ; കൊവിഡ് രോഗവ്യാപന ഭീതിയിൽ ഗൾഫിലേക്കുള്ള മടക്കയാത്രയുടെ വഴികൾ അടയുന്നതോടെ കടുത്ത പ്രതിസന്ധിയിലായി പ്രവാസികൾ. മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് തിരികെ പോകാൻ നേരത്തെ ട്രാൻസിറ്റ് പോയിന്റ് എന്ന നിലയിൽ മാലിദ്വീപ്, നേപ്പാള്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ഈ വഴിയും അടഞ്ഞിരിക്കുകയാണ്.

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

1

നേരത്തേ സീസൺ സമയങ്ങളിൽ ശരാശരി 30,000 രൂപയ്ക്കുള്ളിലും അല്ലാത്ത സമയങ്ങളിൽ 20,000 രൂപയ്ക്കുള്ളിലും കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് എത്താമായിരുന്നു. ജീവിതം അപ്രതീക്ഷിതമായി വഴിമുട്ടിയതോടെ ജോലി നഷ്ടപ്പെടാതിരിക്കാനുള്ള ഓട്ടത്തിൽ ലക്ഷങ്ങൾ മുടക്കിയായണ് പ്രവാസികൾ ഈ രാജ്യങ്ങൾ വഴി യാത്ര തിരഞ്ഞെടുക്കുന്നത്. ഇവിടെ 14 ദിവസത്തെ ക്വാറന്റീനിൽ കഴിഞ്ഞാലാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുക.

2

യാത്രാ വിലക്കിന്റെ പശ്ചാത്തലത്തിൽ മാലിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്വാറന്റീനിൽ കഴിയാനും മറ്റുമായി ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ്. നേപ്പാളിലാകട്ടെ ഒരു ലക്ഷത്തോളം രൂപയും. ദിവസങ്ങൾക്ക് മുമ്പ് എത്യോപ്യ വഴിയായിരുന്നു പ്രധാനമായും സൗദിയിലേക്ക് പോയിരുന്നത്. എന്നാൽ കൊവിഡ് വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ എത്യോപ്യയ്ക്കും സൗദി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഉക്രയിൻ, സെർബിയ തുടങ്ങിയ രാജ്യങ്ങളേയും പ്രവാസികൾ ആശ്രയിക്കുന്നുണ്ടെങ്കിലും ഒന്നരലക്ഷം മുതൽ രണ്ടരലക്ഷം വരെ തുകയാണ് ചെലവ്.

3

അതേസമയം 15ന് മാലി ദ്വീപിലേക്കും വൈകാതെ നേപ്പാളിലേക്കും ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനാനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ മാസം 30 വരെ സ്വകാര്യ ദ്വീപുകളിൽ റിസോർട്ടുകളിൽ കഴിയാനുള്ള അനുമതി മാത്രമാകും നൽകിയേക്കുക. അവിടെ ത്രീസ്റ്റാർ ഹോട്ടലുകളിൽ താമസിക്കേണ്ടി വരും. ഇതിനായി പ്രത്യേക പാക്കേജുകൾ തന്നെ ട്രാവൽ ഏജൻസികൾ നൽകുന്നുണ്ട്. കുറഞ്ഞത് രണ്ടര ലക്ഷത്തോളം രൂപയുടേതാണ് പാക്കേജ് എന്നാണ് റിപ്പോർട്ടുകൾ.

4

നേരത്തേ മാലിയിൽ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ചെറുകിട ഹോട്ടലുകളിൽ താമസം അനുവദിച്ചിരുന്നു. എന്നാൽ ഈ സമയങ്ങളിൽ പലരും ക്വാറന്റീൻ ലംഘിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ കറങ്ങിയെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെ മാലിയിൽ പലയിടങ്ങളിലും കൊവിഡ് കേസുകളിൽ വലിയ വർധനവായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെ വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ കേസുകൾ കുറ‍ഞ്ഞ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടയുള്ള ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ നിന്നും ജുലൈ 15 മുതൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ മാലിദ്വീപ് ഒരുങ്ങുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks
    5

    യുഎയിലേക്ക് നേരിട്ട് പ്രവേശനം എന്ന്?

    ജുലൈ എഴ് മുതൽ യുഎഇയിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. നിലവിൽ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കുള്ള വിലക്ക് ജുലൈ 15 വരെ യുഎഇ നീട്ടുകയും ചെയ്തിട്ടുണ്ട്. നേരത്തേ യുഎഇയിലേക്ക് സീസൺ അല്ലാത്ത സമയങ്ങളിൽ ഏഴായിരുത്തിനും പതിനായിരത്തിനും ഇടയിൽ ടിക്കറ്റുകൾ ലഭിച്ചിരുന്നു. സീസൺ സമയങ്ങളിൽ പോലും പരമാവധി 25000 രൂപ വരെ മാത്രമേ ടിക്കറ്റ് ചെലവ് വന്നിരുന്നുള്ളൂ.ആ സ്ഥാനത്താണ് യാത്രാ വിലക്കിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പ്രവാസികൾക്ക് ലക്ഷങ്ങൾ മുടക്കി മടങ്ങേണ്ടി വരുന്നത്. ഒരു കുടുംബത്തിൽ നിന്നുള്ളതോ അല്ലേങ്കിൽ ഒരേ കമ്പനിയിൽ നിന്നുള്ളവരോ ആയ പ്രവാസികൾക്ക് നിലവിൽ 18 സീറ്റിൽ താഴെയുുള്ള ചർട്ടഡ് വിമാനങ്ങളിൽ യുഎഇയിലേക്ക് പോകാൻ സാധിക്കും. എന്നാൽ ഇതിന് ഒരാൾക്ക് മൂന്ന് ലക്ഷം രൂപ വരെയെങ്കിലും ചെലവ് വരും.

    ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+