ശരീരം വിൽക്കുന്ന പുരുഷന്മാർ!! കേരളത്തിലും വാടകയ്ക്ക് കിട്ടുന്ന ആണുങ്ങൾ പെരുകുന്നു..

  • Posted By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ശരീരം വില്‍പ്പന നടത്തി ജീവിക്കുന്നത് സ്ത്രീകള്‍ മാത്രമാണ് എന്ന് കരുതിയവര്‍ക്ക് തെറ്റി. വിദേശ രാജ്യങ്ങളില്‍ സെക്‌സ് ജോലിയാക്കിയ പുരുഷന്മാര്‍ സാധാരണ കാഴ്ചയാണ്. ഇന്ത്യയില്‍ മുംബൈയിലും ബെംഗളൂരുവിലും ഇത്തരക്കാര്‍ സര്‍വ്വസാധാരണമാണ്. മെയില്‍ എസ്‌കോര്‍ട്ടിംഗ് എന്നറിയപ്പെടുന്ന ഈ പുരുഷ ശരീര വ്യാപാരം കേരളത്തിലും വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

ദിലീപിനൊപ്പമെന്ന് അടിവരയിട്ട് ഇന്നസെന്റ്.. എന്നിട്ടും ജയിലിൽ പോയി കാണാത്തതിന് കാരണമുണ്ട്!

ആണുങ്ങളും വിൽപനയ്ക്ക്

ആണുങ്ങളും വിൽപനയ്ക്ക്

തിരുവനന്തപുരത്തെ കോവളത്തും കൊച്ചിയിലും കോഴിക്കോടുമാണ് പുരുഷന്മാരുടെ സെക്‌സ് വ്യാപാരം കൂടുതലായി നടക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഈ വ്യാപാരം പൊടിപൊടിക്കുന്നത്.

ഇവർ കൂത്താടികൾ

ഇവർ കൂത്താടികൾ

കൂത്താടി എന്നാണ് ഈ വ്യവസായത്തിന്റെ വിളിപ്പേര്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ചുമാണ് പുരുഷന്മാര്‍ ഇടപാടുകാരെ വലയിലാക്കുന്നത്. വിനോദസഞ്ചാരികളാണ് പ്രധാന ഇരകള്‍.

ലക്ഷ്യം ടൂറിസ്റ്റുകൾ

ലക്ഷ്യം ടൂറിസ്റ്റുകൾ

വിദേശ ടൂറിസ്റ്റുകള്‍ക്കും അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകള്‍ക്കുമാണ് ഇത്തരക്കാരെ ആവശ്യമുള്ളത്. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണമെല്ലാം ഹോട്ടല്‍ അധികൃതര്‍ ഒരുക്കിക്കൊടുക്കു.

മണിക്കൂറുകൾക്ക് വില

മണിക്കൂറുകൾക്ക് വില

മണിക്കൂറുകള്‍ക്ക് വലിയ തുക തന്നെയാണ് പുരുഷന്മാര്‍ ശരീരം വിറ്റ് നേടുന്നത് എന്നാല്‍ റിപ്പോര്‍ട്ടറിലെ വാര്‍ത്ത പറയുന്നത്. 15 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്കാണ് ആവശ്യം കൂടുതല്‍.

ഇരുപതിനായിരം വരെ

ഇരുപതിനായിരം വരെ

ഒരു ദിവസം മുഴുവന്‍ ഇവരെ ലഭിക്കണം എങ്കില്‍ 15,000 മുതല്‍ 20,000 രൂപ വരെ മുടക്കേണ്ടി വരും. നാല് മണിക്കൂര്‍ മുതല്‍ 6 മണിക്കൂര്‍ വരെ സമയം ചെലവഴിക്കാനാണ് എങ്കില്‍ 6000 മുതല്‍ 12000 രൂപ വരെ മുടക്കിയാല്‍ മതി.

എയ്ഡ്സ് പരിശോധന നടത്തും

എയ്ഡ്സ് പരിശോധന നടത്തും

വിദേശ വനിതകള്‍ക്ക് വേണ്ടി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളെ എച്ച്‌ഐവി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തിക്കൊടുക്കും. എച്ച്‌ഐവി ഇല്ലെന്ന റിസള്‍ട്ടും നല്‍കുമെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.

സ്വന്തമായും ആളെ പിടിക്കും

സ്വന്തമായും ആളെ പിടിക്കും

ഏജന്റുകള്‍ ഇല്ലാതെ സ്വന്തമായി ബിസ്സിനസ്സ് നടത്തുന്നവരുമുണ്ടത്രേ. ഇത്തരക്കാര്‍ സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസ്സിനസ്സുകള്‍ പിടിക്കും.

പോലീസ് കണ്ണടയ്ക്കുന്നു

പോലീസ് കണ്ണടയ്ക്കുന്നു

ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എസ്‌കോര്‍ട്ട് സൈറ്റുകളില്‍ നല്‍കിയിട്ടുണ്ടാവും. അങ്ങനെയിരിക്കേ ടൂറിസത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്.

English summary
Male escort groups are strong in Social Media in Kerala also

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്