'റിപ്പോര്‍ട്ടര്‍ ചാനല്‍ കാണാനാരുമില്ലേ, അവസാന കച്ചിതുരുമ്പാണോ താന്‍'; ആഞ്ഞടിച്ച് മല്ലു ട്രാവലര്‍
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ പിന്തുണയുള്ള യാത്രാ വ്‌ളോഗറാണ് മല്ലുട്രാവലര്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാക്കിര്‍ സുബ്ഹാനാണ് മല്ലു ട്രാവലര്‍ എന്ന വ്‌ളോഗ് ചെയ്യുന്നത്. റിപ്പോട്ടര്‍ ചാനലിനെതിരെയാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത മലപ്പുറത്തെ കടയുടെ ഉടമ ആത്മഹത്യ ചെയ്തിരുന്നു. ആ വാര്‍ത്ത റിപ്പോട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു അതിനെതിരെയാണ് മല്ലുട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്.

യുവാവ് മരണപ്പെട്ട വാര്‍ത്ത തനിക്ക് ഏറെ നൊമ്പരമുണ്ടാക്കിയെന്ന് മല്ലുട്രാവലര്‍ പറയുന്നു. ഇത്തരത്തിലുള്ള ഉദ്ഘാടനം പരിപാടികള്‍ക്ക് പോകാത്ത ആളാണ് താന്‍ പക്ഷെ അവര്‍ നിര്‍ബന്ധം പിടിച്ചപ്പോഴാണ് ഉദ്ഘാടനത്തിന് പോകേണ്ടി വന്നത്. ഉദ്ഘാടന വേളയിലും അന്ന് വന്‍ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ വര്‍ധിച്ചിരുന്നു ഇത് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നും മല്ലുട്രാവലര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് ഉപരോധിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആ ഭാഗത്ത് പോകാറില്ലെന്നും സാധാരണക്കാര്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതെന്നും മല്ലു ട്രാവലര്‍ പറയുന്നു.

താനുമായി വളരെ അടുത്ത് നില്‍ക്കുന്ന ആളായിരുന്നു മരണപ്പെട്ടത്. വളരെ ശാന്ത പ്രകൃതക്കാരനായിരുന്നു അദ്ദേഹമെന്നും മല്ലു പറയുന്നു. മരണപ്പെടുന്നതിന് മുമ്പ് ഒരു പ്രശ്‌നവുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മല്ലു. കേരളത്തിലെ ചില മാധ്യമങ്ങള്‍ നാട് നന്നാക്കാനല്ലന്നും പണമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും മല്ലു ട്രാവലര്‍ പറയുന്നു. പണത്തിന് വേണ്ടി മാത്രമാണ് അവര്‍ വാര്‍ത്തകള്‍ ചെയ്യുന്നത്. പണം ലിച്ചാല്‍ അവരെന്തും ചെയ്യുമെന്നും മല്ലു പറയുന്നു.

മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ കടയുടമ തൂങ്ങി മരിച്ചു എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നത്.ഇത് പോലുള്ള കാപ്ഷന്‍ കൊടുത്തിട്ട് തന്നെ വേണോ നിങ്ങള്‍ക്ക് ആള്‍ക്കാരെ നിങ്ങളുടെ വെബ്‌സൈറ്റില്‍ കയറ്റാനെന്നും മരണപ്പെട്ട വ്യക്തിയെ ഉപയോഗിച്ച് പൈസമുണ്ടാക്കാനും. ഇത് എത്രത്തോളം മോശമാണെന്നും മല്ലു പറയുന്നു. നികേഷ് കുമാര്‍ നിങ്ങള്‍ക്ക് നാണമുണ്ടോ, നിങ്ങള്‍ക്ക് കുറച്ച് ഉളുപ്പുണ്ടോ ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്ത് പൈസയുണ്ടാക്കാന്‍. മരിച്ച യുവാവിന്റെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും സങ്കടത്തോടെയിരിക്കുമ്പോള്‍ ഇങ്ങനെ തന്റെ പേര് വച്ച് വാര്‍ത്ത നല്‍കാന്‍ നാണമുണ്ടോയെന്നും മല്ലു ചോദിക്കുന്നു.

റിപ്പോര്‍ട്ടര്‍ ചാനല്‍ കാണാന്‍ ആരുമില്ലെയെന്നും അവസാന കച്ചിതുരുമ്പായിട്ടാണോ തന്നെ പോലുള്ളവരെ പിടിച്ച് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും മല്ലു ചോദിക്കുന്നു. നാളെ ചിലപ്പൊ തന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരിക്കാം നിങ്ങളുടെ ഇര. എന്നിട്ട് അവരെ ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ ക്രിയേറ്റ് ചെയ്യുമെന്നും മല്ലു പറയുന്നു. ഇതൊക്കെ തെറ്റാണെന്നും ഞങ്ങളൊന്നും ഒരിക്കലും ഒരാളുടെ ജീവിതം വച്ച് കളിക്കാറില്ലെന്നും മല്ലു പറയുന്നു. എന്തുകൊണ്ടാണ് മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ കടയുടമ തൂങ്ങി മരിച്ചുവെന്ന് തലക്കെട്ട് നല്‍കിയത്. കേരളത്തില്‍ എത്രയോ ആള്‍ക്കാര്‍ തൂങ്ങി മരിക്കുന്നുണ്ടെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും മല്ലു ചോദിച്ചു. മല്ലു ട്രാവലര്‍ ഒരു കട ഉദ്ഘാടനം ചെയ്തു അത് വിവാദമായി ശേഷം എന്തോ പ്രശ്‌നം കാരണം കടയുടമ ആത്മഹത്യ ചെയ്തു. ഇതാണ് വാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും മല്ലു പറയുന്നു.

ഇന്ത്യാവിഷന്‍ പൂട്ടിയത് പോലെ ഇത് പോലുള്ള കണ്ടന്റുകളാണ് നിങ്ങള്‍ ഇടുന്നതെങ്കില്‍ താമസിയാതെ റിപ്പോര്‍ട്ടറും പൂട്ടുമെന്നും മല്ലു പറയുന്നു. തന്നെ ഇത് പോലെ നേരത്തെയും വേട്ടയാടിയിരുന്നുവെന്നും മല്ലു പറയുന്നു. മരിച്ച വ്യക്തിയെ വരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തുകയാണ് ഇത്തരം മാധ്യമങ്ങളെന്നും മല്ലു പറയുന്നു. മീഡിയവണ്ണും, 24ഉം മാത്രമാണഅ താന്‍ ഇഷ്ടപ്പെടുന്ന മലയാലം ചാനലുകളെന്നും മല്ലു പറയുന്നു. നികേഷ് സിപിഎം അനുഭാവിയായത്‌കൊണ്ട് തന്നെ പ്രതിപക്ഷ പാര്‍ട്ടിക്കാരനാക്കേണ്ടെന്നും ഞങ്ങള്‍ ഒരേ കൊടി പിടിച്ച് നടക്കുന്ന ആളാണെന്നും മല്ലു പറയുന്നു. രാഷ്ട്രീയ ഈ വീഡിയോയില്‍ കാണരുതെന്നും രാഷ്ട്രീയത്തേക്കാളുപരി ആ തലക്കെട്ടിടാന്‍ കാണിച്ച മനസ്സിനെയാണ് താന്‍ കുറ്റപ്പെടുത്തുന്നതെന്നും മല്ലു പറയുന്നു.
Recommended Video

നികേഷ് കുമാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ തനിക്ക് വിഷമമുണ്ടായിരുന്നുവെന്നും കിണറ്റിലിറങ്ങിയുള്ള അഭ്യാസം കണ്ടപ്പോള്‍ ജയിച്ചാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിച്ച ആളായിരുന്നു താന്‍. എന്നാല്‍ ഇപ്പോള്‍ നികേഷ് തോറ്റത് നന്നായെന്നും മല്ലു പറയുന്നു. ചാനല്‍ നോക്കി നടത്താന്‍ സാധിക്കാത്തയാളാണോ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുന്നത്. ഇനിയും ഇത്തരം വിഷയങ്ങള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മല്ലു പറഞ്ഞു.












Click it and Unblock the Notifications