മോദിക്കെതിരെ ആഞ്ഞടിച്ച് മമതയും രാഹുലും; നോട്ട് നിരോധനം രാജ്യത്തെ 20 കൊല്ലം പിന്നോട്ടടിച്ചു; രാജി വയ
നോട്ട് നിരോധനം പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജി വയ്ക്കുമോ എന്ന് രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും. നോട്ട് നിരോധനം രാജ്യത്തെ 20 വര്‍ഷം പിന്നോട്ടടിച്ചു.
ദില്ലി: രാജ്യത്തെ കറന്‍സി രഹിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം അമ്പേ പരാജയപ്പെട്ടെന്നും ഈ നീക്കത്തിനു പിന്നിലെ യഥാര്‍ഥ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനത്തിന്റെ പേരില്‍ പാവപ്പെട്ട ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ആര് സമാധാനം പറയുമെന്നും രാഹുല്‍ ചോദിച്ചു. കള്ളപ്പണം തകര്‍ക്കാനെന്ന പേരില്‍ നടപ്പിലാക്കിയ ഈ നടപടികൊണ്ട് കളളപ്പണത്തിന് ഒന്നും സംഭവിച്ചില്ല. പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും രാഹുല്‍ പറഞ്ഞു.
നംവബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങിയത്. 50 ദിവസത്തിനുളളില്‍ കാര്യങ്ങള്‍ സ്വാഭാവിക അവസ്ഥയിലേക്ക് എത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന ദിവസമായ ഡിസംബര്‍ 30 അടുത്തെത്തിയട്ടും ഇതുവരെയും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.
50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്നു പറഞ്ഞു ജനങ്ങളെ വഞ്ചിച്ച മോദി രാജി വയ്്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ മോദി വ്യക്തിപരമായി പ്രതികരിക്കണം. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും മമത പറഞ്ഞു.

അഴിമതിക്ക് എതിരെ പോരാടുകയാണെന്ന് പറയുന്ന മോദി തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ്‌മോദി കോര്‍പ്പറേറ്റുകളില്‍ നിന്നും പണം സ്വീകരിച്ചെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്. കോര്‍പ്പറേറ്റുകളുടെ ഡയറിയില്‍ പേരുള്ള ഷീലാ ദീക്ഷിത് അന്വേഷണം നേരിടാന്‍ തയറാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മമതാ ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും ഒരുമിച്ചാണ് പത്രസമ്മേളനം നടത്തിയത്.

കള്ളപ്പണം രാജ്യത്തു നിന്നും തുടച്ചു നീക്കുന്നതിനാണ് 500, 1000 രൂപ കറന്‍സികള്‍ പിന്‍വിലച്ചതെന്നായിരുന്നു മോദിയുടെ പക്ഷം. എന്നാല്‍ നോട്ട് നിരോധനം കൊണ്ട് കള്ളുപ്പണത്തെ ഒന്നും ചെയ്യാനായില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടേയും പ്രതിപക്ഷത്തിന്റേയും ആരോപണം.

50 ദിവസത്തിനകം നോട്ടു നിരോധനം കൊണ്ടുള്ള വിഷമതകള്‍ അവസാനിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളുടെ തുടര്‍ച്ചയായ ലംഘനമായിരുന്നു പിന്നീടുണ്ടായത്. ഇത് മോദിക്കെതിരെ ആയുധമാക്കുകയാണ് രാഹുലും മമതയും.

നോട്ടു പിന്‍വലിച്ചതു കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് 50 ദിവസത്തിനകം പരുഹാരം കണ്ടില്ലെങ്കില്‍ മോദി രാജി വയ്ക്കാന്‍ തയാറാകുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ഇടക്കിടെ കൊണ്ടുവരുന്ന പുതിയ നയങ്ങളും നിയമങ്ങളും മൂലം ജനങ്ങളെ കൂടുതല്‍ വിഷമത്തിലാക്കുകയാണ് മോദിയും കേന്ദ്രസര്‍ക്കാര്‍.

നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യം മോദി വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതുവരെ മോദിയുടെ ഉയര്‍ത്തിക്കാട്ടിയ ലക്ഷ്യങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു. ഒന്നും വിജയകരമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.












Click it and Unblock the Notifications