കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ മമത സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡൽഹി: ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ്. ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പശ്ചിമ ബംഗാളിൽ ആർട്ടിക്കിൾ 355 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളും ചൊവ്വാഴ്ചത്തെ ബിർഭും ജില്ലയിൽ എട്ട് പേർ പൊള്ളലേറ്റ് മരിച്ച സംഭവവും ഉദ്ധരിച്ചുകൊണ്ട് സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നതായി അദ്ദേഹം ആരോപിച്ചു.

ഒരു നമ്പർ പ്രമുഖന്റേത്, ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോവുന്നില്ല: ബൈജു കൊട്ടാരക്കരഒരു നമ്പർ പ്രമുഖന്റേത്, ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കാന്‍ പോവുന്നില്ല: ബൈജു കൊട്ടാരക്കര

കഴിഞ്ഞ മാസം തന്നെ പശ്ചിമ ബംഗാളിൽ 26

"കഴിഞ്ഞ മാസം തന്നെ പശ്ചിമ ബംഗാളിൽ 26 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നത് വളരെ ഖേദകരമാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. സംസ്ഥാനം മുഴുവൻ ഭയത്തിന്റെയും അക്രമത്തിന്റെയും പിടിയിലാണ്," - രാഷ്ട്രപതിക്ക് കത്തയച്ചത് വിശദീകരിച്ചതുകൊണ്ട് കോൺഗ്രസ് നേതാവ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ

"പശ്ചിമ ബംഗാളിലെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായാണ് പശ്ചിമ ബംഗാൾ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഉറപ്പാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 355 ആവശ്യപ്പെടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," രാഷ്ട്രപതിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ് എംപി പറയുന്നു. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനാണ് തിങ്കളാഴ്ച പാർലമെന്റിൽ ഗൗരവമായ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളെയും ബാഹ്യ ആക്രമണങ്ങളിൽ നിന്നും

"എല്ലാ സംസ്ഥാനങ്ങളെയും ബാഹ്യ ആക്രമണങ്ങളിൽ നിന്നും ആഭ്യന്തര അസ്വസ്ഥതകളിൽ നിന്നും സംരക്ഷിക്കുകയും എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ ഈ ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് യൂണിയന്റെ കടമയാണ്." എന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 355 പറയുന്നത്. ബിർഭും ജില്ലയിലെ ബൊഗ്തുയി ഗ്രാമത്തിൽ ഭരണകക്ഷിയുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഡെപ്യൂട്ടി പ്രധാൻ ധ്രി ഭാദു ഷെയ്ഖ് കൊല്ലപ്പെടുകയും പ്രദേശത്തെ വീടുകൾ ആക്രമിക്കുകയും തീവെക്കുകയും ചെയ്തത് അങ്ങേയറ്റം ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഒരു പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബോംബ്

അതേസമയം, ഭീർഭൂമിലെ സംഘർഷ മേഖല മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സന്ദർശിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നുവെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളുന്ന മമത, ഭീർഭൂമിലേതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഗുജറാത്തില്‍ നടന്നിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒരു പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ അക്രമണത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ട് പേരെ അക്രമി സംഘം അവരുടെ വീടുകളിൽ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു

അക്രമണത്തിന് പിന്നാലെ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം

അക്രമണത്തിന് പിന്നാലെ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് 20 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കേന്ദ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കി രാഷ്ട്രപതി ഭരണം വേണമെന്നുമാണ് ബി ജെ പിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ വേണ്ടത്ര നടപടിയുണ്ടാവില്ലെന്ന് കൽക്കട്ട ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു, സാക്ഷികളെ സംരക്ഷിക്കാനും സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

English summary
Mamata Banerjee's government in Bengal should be dissolved and President ruled: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X