Get Updates
Get notified of breaking news, exclusive insights, and must-see stories!

'മത്സരിക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിച്ചിട്ടില്ല'

ചാലക്കുടി: ചാലക്കുടിയില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ഇന്നസെന്റിന് വേണ്ടി പ്രചാരണ പരിപാടികള്‍ക്ക് ആഭ്രപാളിയില്‍ നിന്നാരെങ്കിലും കളത്തിലിറങ്ങുമോ എന്നാണ് സിനിമാ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. അതിനിടയില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി നിര്‍ബദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്നസെന്റ് മത്സരിക്കാന്‍ ഇറങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു.

സംശയങ്ങളും കെട്ടിച്ചമക്കലുകളുമൊന്നും വേണ്ട. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലൂടെ ഇന്നസെന്റ് വ്യക്തമാക്കി. മമ്മൂട്ടി എന്നെ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷെ മറ്റൊരു നടന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന ഇന്നസെന്റ് വെളിപ്പെടുത്തി.

innocenT

പിന്നെ പിന്തുണയുടെ കാര്യം. സ്ഥാനാര്‍ത്ഥിയാകുന്നു എന്നകാരണത്താല്‍ തന്നെ ആരും നേരിട്ട് വിളിച്ച പിന്തുണ അറിയിച്ചിട്ടില്ലെന്നാണ് ഇന്നസെന്റ് പറയുന്നത്. എന്നാല്‍ എല്ലാവരും രാഷ്ട്രീയത്തിനപ്പുറം നന്ന് വിജയാശസംകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ സിനിമകാര്‍ക്കും ഓരോ രാഷ്ട്രീയമുണ്ട്. സൗഹൃദമുള്ളവര്‍ക്ക് എന്റെ കൂടെ പ്രചാരണത്തിന് വരാം- ഇന്നസെന്റ് പറഞ്ഞു.

അപ്പോള്‍ പിന്നെ വെള്ളിത്തിരയില്‍ നിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളോ എന്നാകും. അതിനുമുണ്ട് ഇന്നച്ചന്റെ കയ്യില്‍ മറുപടി. എതിര്‍ത്തത് എതിര്‍ ചേരിയിലുള്ള രാഷ്ട്രീക്കാരാണ്. എന്തിനാണ് ആവശ്യമില്ലാത്ത പണിക്ക് മുതിരുന്നതെന്ന് ചോദിച്ചവരോട് രാഷ്ട്രീയം ആവശ്യമല്ലാത്ത കാര്യമാണെന്ന് വിശ്വിസിക്കുന്നില്ലെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+