കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുവിന് നീതി ഉറപ്പാക്കാന്‍ മമ്മൂട്ടി; നിയമസഹായം വാഗ്ദാനം ചെയ്‌തെന്ന് കുടുംബം

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതായി മധുവിന്റെ സഹോദരി സരസു പറയുന്നു. കുടുംബത്തിന് നിയമസാഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മമ്മൂട്ടിയുടെ ഓഫിസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
മധുവിന്റെ ജീവന് പകരംചോദിക്കാൻ മമ്മൂക്ക, കേസ് മമ്മൂട്ടി ഏറ്റെടുത്തു

കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക തങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ടെന്ന് സരസു പറഞ്ഞു. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നതെന്നും കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരുമെന്നും സരസു പറയുന്നു. നേരത്തെ മധുവിന്റെ കേസില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

അഭിജിത്തിനെതിരെ കെ.എസ്.യുവില്‍ പടയൊരുക്കംഅഭിജിത്തിനെതിരെ കെ.എസ്.യുവില്‍ പടയൊരുക്കം

1

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. മധുവിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസില്‍നിന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതായി മധുവിന്റെ സഹോദരി സരസു പറയുന്നു. കുടുംബത്തിന് നിയമസാഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി. രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ മമ്മൂട്ടിയുടെ ഓഫിസില്‍ നിന്നുള്ളവര്‍ മധുവിന്റെ വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക തങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ടെന്ന് സരസു പറഞ്ഞു. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നതെന്നും കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരുമെന്നും സരസു പറയുന്നു. നേരത്തെ മധുവിന്റെ കേസില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.

2

മൂവായിരത്തോളം പേജുള്ള കുറ്റപത്രം വായിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നാണ് രഘുനാഥ് പറയുന്നത്. കഴിഞ്ഞ ദിവസവും കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിരിക്കുകയാണ്. മധുവിന്റെ മരണം സംഭവിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്തത് വലിയ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. മധു കൊലപാതക കേസില്‍ ആകെ 16 പ്രതികളാണ് ഉള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍.

3

അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്നും മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു. 2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ചിണ്ടക്കിയൂര്‍ നിവാസിയായ മധു മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി വനത്തിനുള്ളിലെ ഗുഹയില്‍ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണ് അക്രമി സംഘം പിടികൂടി മര്‍ദ്ദിച്ചത്.

4

ഉടുമുണ്ട് ഉരിഞ്ഞു കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്. മധുവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്.

English summary
Actor Mammootty has offered legal help to the family of Attappadi Madhu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X