എട്ടാംക്ളാസുകാരിയ്ക്ക് സഹോദരന്‍റെ ക്രൂരമര്‍ദ്ദനം
കാഞ്ഞിരപ്പള്ളി: സ്വത്തിന് വേണ്ടി കാഞ്ഞിരപ്പളിയില്‍ എട്ടാം ക്ളാസുകാരിയ്ക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളിച്ചതിന്റെയും മര്‍ദ്ദിച്ചതിന്റെയും പാടുകളുണ്ട്. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച പാടുകളാണിതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സഹോദരനായ ടോണി (27) യെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വയസില്‍ പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. മാനസികരോഗിയായ അച്ഛന്‍ അധികം വൈകാതെ വീട് വിട്ട് പോയി. തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് കുട്ടി വളര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ വിവാഹിതനായി.

പഠിയ്ക്കാനുള്ള സൗകര്യത്തിനായെന്ന് പറഞ്ഞ് കുട്ടിയെ ടോണി ഭാര്യ വീട്ടിലാക്കി. എന്നാല്‍ ഈ വീട്ടില്‍ നിന്നും കുട്ടിയ്ക്ക് പീഡങ്ങള്‍ ഒട്ടേറെ ഏറ്റു വാങ്ങേണ്ടി വന്നു. സഹോദരന്റെ ഭാര്യയും കുട്ടിയെ മര്‍ദ്ദിയ്ക്കാറുണ്ടായിരുന്നു. പീഡനം സഹിയ്ക്കാനാകാതെ വന്നപ്പോള്‍ കുട്ടി കാര്യങ്ങള്‍ അധ്യാപികയോട് പറഞ്ഞു.
തുടര്‍ന്ന് അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് സഹോദരനെതിരെ കേസെടുക്കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഏറെ നാളായി സഹോദരന്‍റെയും ഭാര്യ വീട്ടുകാരകുടേയും പീഡനങ്ങള്‍ക്ക് താന്‍ ഇരയാകുന്നതായി പെണ്‍കുട്ടി നില്‍കിയ പരാതിയില്‍ പറയുന്നു












Click it and Unblock the Notifications