ഇത് യോഗിയുടെ ഉത്തർപ്രദേശ് അല്ല, പിണറായിയുടെ കേരളം... എന്നിട്ടും, മൃതദേഹം തോളിലേറ്റി നടന്നു...

  • Posted By: Desk
Subscribe to Oneindia Malayalam

കാസർകോട്: സ്വകാര്യ വ്യക്തി റോഡ് തടഞ്ഞതിനെ തുടർന്ന് നഷ്ടപ്പെട്ടത് ഒരു ജീവൻ. ബെള്ളൂർ തോട്ടത്തുമൂല ഹൊസോലിഗെ കോളനിയിലെ അംഗപരിമിതനായ മത്താടി (49) ആണ് മരിച്ചത്. രോഗിയെ ഒരു കിലോമീറ്ററോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് മത്താടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രോഗം മൂർച്ഛിക്കുകയായിരുന്നു. കോളനിയിലേക്കുള്ള റോഡ് വ്യക്തി തടഞ്ഞതിനാൽ രോഗിയെ കസേരയിലിരുത്തി തോളിലേറ്റിയാണ് ബസ്തിയിലെ റോഡരികിൽ എത്തിച്ചത്.

തടവുകാരെകൊണ്ട് സർക്കാർ ഉണ്ടാക്കുന്നത് കോടികളുടെ ലാഭം; എറ്റവും കൂടുതൽ പണമെത്തുന്നത് കണ്ണൂരിൽ നിന്ന്

പനി തുടങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. മൃതദേഹവും തോളിലേറ്റിയാണ് വീട്ടിലെത്തിച്ചത്. നാട്ടക്കൽ ബസ്തി പഞ്ചായത്ത് റോഡിൽ നിന്ന് ഇവരുടെ വീട്ടിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. കോളനിയിലേക്കുള്ള റോഡ് പ‍ഞ്ചായത്തുമായുള്ള അവകാശ തർക്കത്തിന്റെ പേരിൽ ഒരു വർഷം മുമ്പ് സ്വകാര്യ വ്യക്തി അടച്ചു കെട്ടുകയായിരുന്നു. ഇതാണ് കോളനിവാസികളുടെ വഴി മുട്ടിച്ചത്.

കേരളത്തിലെ സ്ഥിരം കാഴ്ച

കേരളത്തിലെ സ്ഥിരം കാഴ്ച

അതേസമയം ദളിത് വീടുകളിലേക്കുള്ള വഴി കൊട്ടിയടക്കുന്നത് കേരളത്തിൽ സ്ഥിരം കാഴ്ചയാണ്. പാവറട്ടി മനപ്പടി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പനമ്പള്ളി ബാബുവിന്റെയും ഭാര്യ പെന്മനാടി മണിയുടേയും വീട്ടിലേക്കുള്ള വഴികളണ് അയൽവാസികൾ തടസ്സപ്പെടുത്തിയത്.

അയൽവാസികൾ വഴി തടസ്സപ്പെടുത്തി

അയൽവാസികൾ വഴി തടസ്സപ്പെടുത്തി

മണിയുടെ വലിയയമ്മ ഇഷ്ടദാനം കൊടുത്തതണ് വീടും 10 സെന്റ് സ്ഥലവും. അടിയാധാരത്തിൽ കിഴക്കുഭാഗത്ത് വഴിയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അയൽവാസികൾ ആ വഴി തടസ്സപ്പെടപത്തുകയാണ്.

നിത്യവൃത്തിക്ക് പോലും വകയില്ല

നിത്യവൃത്തിക്ക് പോലും വകയില്ല

ഇവരുടെ വീട്ടിലേക്കുള്ള വടക്കുവശത്തെ വഴി വേലി കെട്ടിയും കിഴക്കു ഭാഗത്തെ വഴി മതിൽകെട്ടിയുമാണ് അടച്ചിരിക്കുന്നത്. വഴി അടച്ചതുകാരണം നിത്യവൃത്തിക്ക് കൂലിപ്പണിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ബാബുവിന്റെ കുടുംബം.

കോൺഗ്രസ് നേതാവ് ആക്രമിച്ചു

കോൺഗ്രസ് നേതാവ് ആക്രമിച്ചു

വഴി ആവശ്യപ്പെട്ട് കുടുംബം വില്ലേജ് ഓഫീസിലും ആർഡിഒയ്ക്കും കലക്ടർക്കും പാവറട്ടി പോലീസിലും പരാതി നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസറുമായി സ്ഥലം പരിശോധിക്കാനെത്തിയപ്പോൾ അടുത്തുള്ള കോൺഗ്രസ് നേതാവ് ആക്രമിച്ചതായും കുടുംബം പരാതി പറയുന്നു.

English summary
Man closed the road to colony at kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്