Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കണ്ടെടുത്ത കുറിപ്പിൽ നിർണായക വിവരങ്ങൾ

എറണാകുളം: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചു. വീട്ടിൽ നിന്നും ലഭിച്ച കുറുപ്പിലാണ് കാെലയ്ക്ക് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്. കക്കാട് നെടിയാനിക്കുഴി തറമറ്റത്തിൽ ബേബി ആണ് ഭാര്യ സ്മിതയെ കൊലപ്പെടത്തി, ആത്മഹതത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെൺമക്കൾ ആശുപത്രിയിൽ ആണ്.

പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് മരിച്ച ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെൺമക്കളിൽ ഒരാൾ അയൽവാസികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Death

ഏറെക്കാലം അമേരിക്കയിൽ ആയിരുന്നു ബേബി. ഇടക്കാലത്ത് ബേബി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രാദേശിക വാസികൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയേയും മക്കളേയും വെട്ടിയ ശേഷമാണ് ബേബി ആത്മഹത്യ ചെയ്തത്, നഴ്സിം​ഗ് വിദ്യാർത്ഥികളാണ് പരിക്കേറ്റ രണ്ട് പെൺമക്കളും. ഇവരെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
മദ്യപിച്ചാൽ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്ക് ഉണ്ടാക്കുമെന്നും പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

സ്വത്തുക്കൾ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ നിന്ന് കിട്ടിയ കുറിപ്പിൽ ഉണ്ടായിരുന്നുവെന്ന് ആണ് പോലീസ് പറയുന്നത്. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന രണ്ട് പെൺമക്കളും അപകടനില തരണം ചെയ്തു. നഴ്സിം​ഗ് വിദ്യാർത്ഥിനകളായ ഇവർ രണ്ട് പേരും ക്രിസ്മസ് അവധിക്ക് വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+