മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍പോയ മലപ്പുറത്തെ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വിദേശത്തുനിന്നുംവരുന്ന മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍പോയ മലപ്പുറത്തെ ഗൃഹനാഥന്‍ കുന്നംകുളം കാണിപയ്യൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.

raveendran

മരിച്ച രവീന്ദ്രന്‍(60)

ചരക്ക് ലോറി കാറിലിടിച്ചുണ്ടായ അപകടത്തിലാണ് ചങ്ങരംകുളത്തെ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം മാക്കാലി സ്വദേശി ചൂഴിയത്ത് വീട്ടില്‍ രവീന്ദ്രന്‍(60)ആണ് മരിച്ചത്.

lory

അപകടത്തില്‍ തകര്‍ന്ന ചരക്ക് ലോറി.

രവീന്ദ്രന്റെ മക്കളും പേരക്കുട്ടികളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.രതീബ്(30)അപ്പു(27) ആരവ്(2) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

car

അപകടത്തില്‍ തകര്‍ന്ന കാര്‍.

വിദേശത്ത് നിന്ന് വരികയായിരുന്നു മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്ന രവീന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Man died in accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്