വടകരയില്‍ ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു.മടപ്പള്ളി ഗവ:കോളേജിന് സമീപം ചെറിയത്ത് അബ്ദുൾ റസാഖ്(65)ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഫെബ്രവരി മാസമാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും ഇയ്യാളെ ഭ്രാന്തൻ നായ കടിച്ചു പരുക്കേൽപ്പിച്ചത്.ഇതേ തുടർന്ന് ചികിത്സ നടത്തി വന്നെങ്കിലും കടിയേറ്റ കാലിലെ മുറിവ് ഉണങ്ങിയിരുന്നില്ല.

 deathvadakara

കഴിഞ്ഞ ദിവസം പെട്ടെന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നലെ പരിയാരം മെഡിക്കൽ കോളജിലേക്ക് പോകും വഴി ആംബുലൻസിൽ വെച്ചായിരുന്നു മരണം.പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ചായ കടയിലെ ജീവനക്കാരനാണ്.ഭാര്യ:റാബിയ,മക്കൾ:അഫ്നാസ്,ഷൗക്കിയ,റസീന,

മരുമക്കൾ:സലിം,നിസാർ(ദുബായ്),സാഹിർ(ഖത്തർ)

തൃശൂരിൽ ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
man died in vadakara due to dog bite

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്