പാർവ്വതിയെ ഫോണിൽ വിളിച്ചും പിന്തുടർന്നും ശല്യം, കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസ്
കൊച്ചി: നടി പാര്‍വ്വതി തിരുവോത്തിനെ ശല്യം ചെയ്തിരുന്ന യുവാവ് അറസ്റ്റില്‍. 34കാരനായ അഫ്‌സല്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. പാര്‍വ്വതിയെ ഫോണില്‍ നിരന്തരം വിളിച്ചും താമസസ്ഥലത്ത് അടക്കം എത്തിയുമാണ് ശല്യം ചെയ്തിരുന്നത്. തുടര്‍ന്ന് പാര്‍വ്വതി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം
കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലാണ് പാര്‍വ്വതി പരാതി നല്‍കിയത്. നടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഫ്‌സല്‍ മരട് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. അഫ്‌സലിന് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശേഷം ഇയാള്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു.
ബെംഗളൂരില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് അഫ്‌സലിനെ പരിചയപ്പെട്ടതെന്ന് പാര്‍വ്വതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പരിചയം ദുരുപയോഗപ്പെടുത്തി ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. മാത്രമല്ല ഇയാള്‍ നടിയെ താമസിക്കുന്ന സ്ഥലത്ത് അടക്കം പിന്തുടര്‍ന്നു. ഇയാള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി പാര്‍വ്വതി താമസിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് ശല്യം ചെയ്തിരുന്നുവെന്നും പറയുന്നു. തുടര്‍ന്നാണ് പാര്‍വ്വതി ഇയാള്‍ക്കെതിരെ നിയമനടപടിയെടുത്തത്.
അമ്മ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ശ്വേത മേനോൻ, ഇത് താരസംഘടനയിൽ ആദ്യം