Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരഭി രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

കോഴിക്കോട്: ജീപ്പ് ഓടിക്കുന്നതിനിടെ ക്ഷാഘാതം ഉണ്ടാകുകയും നടി സുരഭി ആശുപത്രിയിലെത്തിക്കുകയും ചെയ്ത യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരഞ്ഞിറങ്ങിയ മുസ്തഫക്ക് യാത്രമധ്യേ പക്ഷാഘാതം ഉണ്ടാകുകയായിരുന്നു. ഈ സമയത്ത് അവിടെയെത്തിയ നടി സുരഭി പൊലീസിനെ വിവരം അറിയിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. രാവിലെയാണ് മുസ്തഫയുടെ ഭാര്യ കുഞ്ഞിനെക്കൊണ്ട് പുറത്തുപോയത്. മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലാണ് ഇവരുടെ വീട്. വൈകുന്നേരം ആയപ്പോഴും കുഞ്ഞിനെയും ഭാര്യയെയും കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. ഈ യാത്രയില്‍ വെച്ചാണ് യുവാവിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.

1

സ്ഥലത്ത് എത്തിയ സുരഭി ലക്ഷ്മി വിവരം പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇതിന് ശേഷം യുവാവിന്റെ ഭാര്യയെയും കുഞ്ഞിനെയും സുരക്ഷിതമായി കണ്ടെത്തി. ഭാര്യയും കുഞ്ഞും തിരികെയെത്താത്തത് മുസ്തഫ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പൊലീസുകാര്‍ യുവതിക്കും കുഞ്ഞിനും ഭക്ഷണം നല്‍കുകയും തുടര്‍ന്ന് സ്റ്റേഷനില്‍ ഇരുത്തുകയായിരുന്നു.

2

യുവതിയുടെ കയ്യില്‍ നിന്നും ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ സംസാരും തുടരുന്നതിനിടെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായിപ്പോയി. രണ്ട് കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ പുറത്തിറങ്ങി നിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ആ സമയത്താണ് സുരഭി അവിടെ എത്തുന്നത്.

3

സുരഭി ലക്ഷ്മി ഇഫ്താര്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെ കണ്ട സുരഭി ലക്ഷ്മി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടനെത്തന്നെ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സുരഭി ലക്ഷ്മിയും ആശുപത്രിയിലെത്തിയിരുന്നു. ഇതിനിടെ, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.

ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+