ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹോദരനെ കറിക്കത്തിക്ക് കുത്തിക്കൊന്നു...!! കാമുകിയേയും വെറുതേ വിട്ടില്ല !!

  • By: Anamika
Subscribe to Oneindia Malayalam

കറ്റാനം: കടമായി നല്‍കിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കഴിഞ്ഞ ദിവസം കായകുളത്ത് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവിനെ ആക്രമിച്ച സഹോദരനെ യുവതി കറിക്കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ സംസ്‌ക്കാരച്ചടങ്ങാകട്ടെ നാട്ടുകാര്‍ ആകെ അലങ്കോലമാക്കുകയും ചെയ്തു. സംഭവം ഇങ്ങനെയാണ്.

Read More: പശുവിന് അംബാസഡര്‍മാരും...!! അമിതാബ് ബച്ചന്‍...ഷാരൂഖ് ഖാന്‍...പ്രിയങ്ക ചോപ്ര..!! ഗോമാത പൊരിക്കും...!

Read More: മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!

പണം ചോദിച്ച് തർക്കം

അഞ്ജുവില്‍ നിന്നും അജീഷ് നാളുകള്‍ക്ക് മുന്‍പ് ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. എന്നാല്‍ പണം ദീര്‍ഘകാലമായി തിരികെ നല്‍കിയിരുന്നില്ല. ഗള്‍ഫിലായിരുന്ന അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്ത് തിരികെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു.

കറിക്കത്തി ആയുധം

പണവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായപ്പോള്‍ പ്രശാന്തിനെ അജീഷ് വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന അഞ്ജു കയ്യിലെ കറിക്കത്തി കൊണ്ട് അജീഷിനെ കുത്തുകയായിരുന്നു.

സഹോദരി അറസ്റ്റിൽ

സഹോദരി അറസ്റ്റിൽ

കഴുത്തില്‍ ആഴത്തില്‍ മുറിവേററ അജീഷ് പിന്നീട് മരണമടയുകയായിരുന്നു. സംഭവത്തില്‍ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അജീഷ് തന്റെ കാമുകിയുടെ വീടുപണിയുടെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നാണ് പറയപ്പെടുന്നത്.

കാമുകിയാണ് കാരണം

കാമുകിയാണ് കാരണം

അജീഷിന്റെ കാമുകിയെന്ന് പറയപ്പെടുന്ന യുവതി ശവസംസ്‌ക്കാര ചടങ്ങിന് എത്തിയതാണ് കാര്യങ്ങള്‍ വീണ്ടും വഷളാക്കിയത്. യുവതിയ്‌ക്കെതിരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കാമുകിയെ കയ്യേറ്റം ചെയ്തു

കാമുകിയെ കയ്യേറ്റം ചെയ്തു

അജീഷിന്റെ കാമുകിയായ യുവതിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നാരോപിച്ചായിരുന്നു ആക്രമണം. യുവതിയെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അജീഷിന്റെ സംസ്‌ക്കാര ചടങ്ങിനിടെ ഒരു മണിക്കൂറോളമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നത്.

പോലീസെത്തി രക്ഷിച്ചു

പോലീസെത്തി രക്ഷിച്ചു

യുവതിയേും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിച്ചവരെ വള്ളിക്കുന്നത്ത് നിന്നും കുറത്തിക്കാട് നിന്നും ഉള്ള സ്‌റ്റേഷനുകളിലെ പോലീസുകാരെത്തിയാണ് ലാത്തി വീശി ഓടിച്ചത്. പിന്നീട് യുവതിയേും കുടുംബത്തേയും വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

English summary
Man in Kayamkulam stabbed to death by sister over financial issues
Please Wait while comments are loading...