കോട്ടയത്തെ കസ്റ്റഡിമരണം 17കാരന്റെ തലയില്‍ കെട്ടിവെച്ചു
കോട്ടയം: പോലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പതിനേഴുകാരനെതിരെ കൊലക്കുറ്റത്തിന് കേസ്. മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബി(40) വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ എത്തിയശേഷമാണ് ഇയാള്‍ ആശുപത്രിയിലായത്.
എന്നാല്‍, കസ്റ്റഡിയില്‍ എത്തുംമുന്‍പ് സിബിക്ക് പരിക്കേറ്റിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് ഭാഷ്യം. സിബി സുഹൃത്ത് അമലുമായി വഴക്കുണ്ടാക്കിയെന്നും അങ്ങിനെയാണ് പരിക്കേറ്റിരുന്നതെന്നും പോലീസ് പറയുന്നു. അമലിന്റെ സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കുന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം. മദ്യപിച്ചാണ് സിബി വഴക്കുണ്ടാക്കിയതെന്നും ഇതേ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

മരങ്ങാട്ടുപള്ളി ആശുപത്രി പരിസരത്ത് വച്ച് ജൂണ്‍ 29ന് രാത്രി ഏഴ് മണിയോടെയാണ് സിബിയെ പോലീസുകാര്‍ കൊണ്ടുപോകുന്നത്. ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. വീട്ടില്‍ നിന്നും സിബിയുടെ രക്ഷിതാക്കള്‍ എത്തിയെങ്കിലും പോലീസ് വിടാന്‍ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെയാണ് സിബി ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചത്.
പിറ്റേന്ന് പുലര്‍ച്ചെയാണ് സിബിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നത്. രാത്രിയില്‍ സിബിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് സംശയിക്കുന്നതെന്ന് സിബിയുടെ ബ്ന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടുകൂടി മരണകാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications