Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍റെ കത്തിമുനയ്ക്ക് മുന്നില്‍ ജീവന് വേണ്ടി അമ്മ യാചിച്ച് നിന്നത് ആറ് മണിയ്ക്കൂര്‍

പുന്നയൂര്‍ക്കുളം: മകന്റെ കത്തിമുനയ്ക്ക് മുന്നില്‍ ജീവന് വേണ്ടി അമ്മ പിടഞ്ഞത് ആറ് മണിയ്ക്കൂര്‍. മനോദൗര്‍ബല്യമുള്ള മകന്റെ കത്തി മുനയില്‍ നിന്ന് രക്ഷപ്പെടാനാണ് അമ്മയ്ക്ക് മണിയ്ക്കൂറുകളോളം കാത്തിരിയ്‌ക്കേണ്ടി വന്നത്. കിഴക്കെ ചെറായി കരുമത്തില്‍ കൃഷ്ണന്റെ മകന്‍ ജോഷി (43) ആണ് അമ്മയെ മര്‍ദ്ദിച്ച് മൂര്‍ച്ചയേറിയ കത്തി കഴുത്തില്‍ വച്ച് ഉദ്വേഗത്തിന്റെ മണിയ്ക്കൂറുകള്‍ സൃഷ്ടിച്ചത്.

ഗള്‍ഫിലായിരുന്ന ജോഷി രണ്ടാഴ്ച മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യയും മക്കളും ഇയാളോട് പിണങ്ങി രണ്ട് വര്‍ഷത്തോളമായി ഭാര്യ ഗൃഹത്തിലാണ്. സ്വത്തിനെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജോഷി മാതാപിതാക്കളുമായി വഴക്കടിച്ചത്. സംഭവ ദിവസം രാവിലെ അക്രമാസക്തനായ ജോഷി വീടിന്റെ ആദാരം ആവശ്യപ്പെട്ട് അലമാരയും വാതിലുകളും പൊളിച്ചു.

murder-crime

അനുനയിപ്പിയ്ക്കാനെത്തിയ ബന്ധുക്കളെ തടയുകയും അമ്മയായ ലക്ഷ്മി (6)യെ ആക്രമിയ്ക്കുകയും ചെയ്തു. വീടിന്റെ മുറ്റത്തിട്ട് ലക്ഷ്മിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ഇതോടെ നാട്ടകാരും സ്ഥലത്തെത്തി. എന്നാല്‍ ജോഷി അമ്മയെ വലിച്ച് മുറിയ്ക്കകത്തേയ്ക്ക് കൊണ്ടുപോയി അമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഇരുന്ന്.

നാട്ടുകാരും പൊലീസും ലക്ഷ്മിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജോഷി കൂടുതല്‍ അക്രമാസക്തനായതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ മുറിയുടെ വാതിലും അടച്ചു. അമ്മയെ കൊല്ലുമെന്ന് വിളിച്ച് പറയുകയും ചെയ്തു. വീടിന് പുറത്ത് മറ്റാരും ഇല്ല എന്ന തോന്നലുണ്ടാക്കാന്‍ സ്ഥലത്ത് നിന്ന് പൊലീസ് എല്ലാവരേയും ഒഴിപ്പിച്ചു. ശേഷം പൊലീസുകാര്‍ മറഞ്ഞിരുന്നു. വൈകിട്ട് നാലരയോടെ ജോഷി വാതില്‍ തുറന്നു. ഇതിനിടെ മറഞ്ഞിരുന്ന പൊലസുകാര്‍ ജോഷിയെ കീഴ്‌പ്പെടുത്തി ലക്ഷ്മിയെ രക്ഷിച്ചു. അവശയായ ലക്ഷ്മിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+