കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ഇനി രക്ഷയില്ല..!! മനസാക്ഷി സൂക്ഷിപ്പുകാരന്‍ പോലീസ് വലയിലെന്ന് സൂചന..!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെന്ന സുനില്‍ രാജിനേയും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയേയും ആണ് ഇനി പോലീസിന് വലയിലാക്കേണ്ടത്. അപ്പുണ്ണിയെ ഇതിനകം തന്നെ പോലീസ് വലയിലാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം വൈകിട്ടോടെ കോതമംഗലത്ത് നിന്നും അപ്പുണ്ണിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അപ്പുണ്ണി പോലീസിന്റെ നിരീക്ഷണ വലയത്തിനകത്ത് ഉണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് മാത്രമാണ് അന്വേഷണസംഘം പറയുന്നത്.

ദിലീപിന്റെ പകയുടെ ഇര മഞ്ജുവും..! ദിലീപ് മുൻഭാര്യയോട് ചെയ്തത്..!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍..!ദിലീപിന്റെ പകയുടെ ഇര മഞ്ജുവും..! ദിലീപ് മുൻഭാര്യയോട് ചെയ്തത്..!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍..!

ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!

അപ്പുണ്ണി പിടിയിലെന്ന്

അപ്പുണ്ണി പിടിയിലെന്ന്

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ദിലീപിനൊപ്പം മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജിനും പങ്കുണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുകഴിഞ്ഞു.അപ്പുണ്ണി ഒളിവിലാണെന്നും സംസ്ഥാനം വിട്ടുവെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്. അതേസമയം അപ്പുണ്ണിയെ പോലീസ് പൊക്കുന്നതിന് മുന്‍പ് ജാമ്യം നേടി പുറത്തിറങ്ങാനാണ് ദിലീപ് ശ്രമം നടത്തുന്നത് എന്ന തരത്തിലും വാർത്തകൾ വരുന്നു

കുരുക്ക് മുറുകും

കുരുക്ക് മുറുകും

സംഭവവുമായി ബന്ധപ്പെട്ട് എല്ലാം അറിയുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്താൽ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. ദിലീപിനൊപ്പം ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് അറിയുന്നത്. സംഭവവുമായി നേരിട്ട് അപ്പുണ്ണിക്ക് ബന്ധമുണ്ടായിരുന്നു എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

സുനിയുമായി അടുത്ത ബന്ധം

സുനിയുമായി അടുത്ത ബന്ധം

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി അപ്പുണ്ണി പലതവണ ബന്ധപ്പെട്ടിരുന്നു. മാത്രമല്ല ഏപ്രില്‍ 14ന് ഏലൂരില്‍ വെച്ച് ഇരുവരും പരസ്പരം കാണുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പുണ്ണി ഇടനിലക്കാരൻ

അപ്പുണ്ണി ഇടനിലക്കാരൻ

കേസൊതുക്കാന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പള്‍സര്‍ സുനിക്കും ദിലീപിനും മധ്യേ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അപ്പുണ്ണിയാണ് എന്നാണ് പോലീസ് പറയുന്നത്

മൊഴികളിൽ വൈരുദ്ധ്യം

മൊഴികളിൽ വൈരുദ്ധ്യം

കേസില്‍ ദിലീപിനൊപ്പം അപ്പുണ്ണിയേയും പ്രതി ചേര്‍ക്കുമെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഒപ്പം പോലീസ് അപ്പുണ്ണിയേയും ചോദ്യം ചെയ്തിരുന്നു. മൂവരുടേയും മൊഴികളില്‍ വൈരുദ്ധ്യവും കണ്ടെത്തി.

ഫോണുകൾ ഓഫ്

ഫോണുകൾ ഓഫ്

പിന്നീട് അപ്പുണ്ണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. കളമശ്ശേരിയിലെ അപ്പുണ്ണിയുടെ വീട്ടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. അപ്പുണ്ണി ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ജാമ്യം നേടാൻ ശ്രമം

ജാമ്യം നേടാൻ ശ്രമം

ജാമ്യം നേടാൻ ആവുന്നതെല്ലാം ദിലീപ് ചെയ്യുന്നുണ്ട്. നടന്റെ ജാമ്യാപേക്ഷ ആലുവ കോടതി തള്ളിയിരുന്നു. അതിന് പിന്നാലെ ഹൈക്കോടതിയിൽ ജാമ്യഹർജി ഫയൽ ചെയ്തു. ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.

നടൻ റിമാൻഡിൽ

നടൻ റിമാൻഡിൽ

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപ് അറസ്റ്റിലായിട്ട് ഒരാഴ്ചയാകുന്നു. വരുന്ന 25ാം തിയ്യതി വരെ നടന്‍ റിമാന്‍ഡിലാണ്. ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ ജാമ്യത്തിന് വേണ്ടി സുപ്രീം കോടതി വരെ പോകാനാണത്രേ തീരുമാനം.

English summary
Reports says that Appunni, Manager of Dileep is in Police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X