മാനാഞ്ചിറ-വെള്ളിമാടുകന്ന് റോഡ്, കള്ളം പറയുന്നതാര്..? മന്ത്രിക്കെതിരെ എംജിഎസിന്റെ നേതൃത്വത്തിലുള്ള കര്‍മസമിതി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനകാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രസ്താവിച്ചത് വസ്തുതകള്‍ വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എ. പ്രദീപ്കു മാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഡോ. എം.ജി.എസ് നാരാണന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി മന്ത്രിയെ കണ്ടിരുന്നു.

നടി സിന്ധുമേനോനെതിരെ കേസ്; വായ്പയെടുത്ത് മുങ്ങി, തട്ടിപ്പ് നടത്തിയ സഹോദരന്‍ അറസ്റ്റില്‍

റോഡിന് ആവശ്യമായ മൊത്തം സംഖ്യയ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം എംഎല്‍എയെ ചുതലപ്പെടുത്തി. അതുപ്രകാരം 245 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി എംഎല്‍എ പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ കിഫ്ബിയില്‍ റോഡ് ഉള്‍പ്പെടുത്താതെ പോയി. പക്ഷെ, 2017 മാര്‍ച്ച് 31നകം അക്വിസിഷനുവേണ്ട മുഴുവന്‍ തുകയും നല്‍കാന്‍ മന്ത്രി സമ്മതിച്ചതായി ഭൂവുടമകളുടെ യോഗത്തില്‍ എംഎല്‍എ അറിയിച്ചു.

velli

റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 100 കോടി രൂപ വേണ്ടിവരുന്നതിനാല്‍ 50 കോടി നേരത്തെ കൈമാറിയെന്നും ഭരണാനുമതി ലഭിച്ചാല്‍ ബാക്കി 50 കോടി ഈ സാമ്പത്തികവര്‍ഷംതന്നെ നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. മുന്‍ സര്‍ക്കാര്‍ നല്‍കിയ 64 കോടിയും ഈ സര്‍ക്കാരിന്റെ 50 കോടിയും അടക്കം 114 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. രേഖകള്‍ സമര്‍പ്പിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ മാത്രം 112 കോടി രൂപയുടെ ആവശ്യമുണ്ട്. സമ്മതം നല്‍കാത്തവരുടെ ഭൂമി എല്‍എ നിയമപ്രകാരം ഏറ്റെടുക്കുയും വേണം. എന്നാല്‍ മാത്രമേ അക്വിസിഷന്‍ പൂര്‍ത്തിയാകൂ എന്നതാണ് വാസ്തവം.

റോഡ് വിഷയത്തിലുള്ള മന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയില്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഡോ. എം.ജി.എസ് നാരായണന്‍, മാത്യു കട്ടിക്കാന, എം.പി വാസുദേവന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഷുഹൈബിന്റെ കൊലയാളികളെ സിപിഎം കൈവിട്ടു.. ആകാശ് തില്ലങ്കേരി അടക്കമുള്ളവർ പുറത്ത്!

ഐഎസ് ഭീകരര്‍ മാനം കവര്‍ന്ന സ്ത്രീകളെ വീട്ടുകാര്‍ക്കും വേണ്ട.... കാമ്പുകളിലുള്ളത് നിരവധി പേര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mananjira vellimadukunnu road action committee against thomas isac

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്