കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളാദേവി ചിത്രാപൗര്‍ണമി; ഒരുക്കങ്ങള്‍ തുടങ്ങി, ഉത്സവം 30ന്

  • By Desk
Google Oneindia Malayalam News

ഇടുക്കി: നൂറ്റാണ്ടുകളുടെ ചരിത്രംമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണമി ഉത്സവം എപ്രില്‍ 30തിന് നടക്കും.ചിത്രാപൗര്‍ണമിക്കുള്ള ഒരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഓരോ വര്‍ഷവും ഉത്സവത്തിനായി മാത്രമാണ് ഇവിടെ നടത്തുറക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ചിത്ര പൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് ഓരോ വര്‍ഷവും ക്ഷേത്രത്തില്‍ എത്തുന്നത്. പെരിയാര്‍ വന്യ ജീവി സംങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്.സമുദ്ര നിരപ്പില്‍ നിന്ന് 1337 അടി ഉയരത്തില്‍ വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പണി തീര്‍ത്തിരിക്കുന്നത് കല്ലുകള്‍ക്കൊണ്ടാണ്.

Temple

ക്ഷേത്രത്തിന്റെ പഴമയും ആചാരവും അനുഷ്ഠനങ്ങളുമെല്ലാം ഓരോ വര്‍ഷവും ഉത്സവ ദിനത്തില്‍മാത്രം ഭക്തരിലേക്കെത്തുന്നു എന്നതും ശ്രദ്ധേയമാണ്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഉത്സവ ദിവസം കടുത്ത സുരക്ഷാ സംവിധാനങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി ഒരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
Temple

ഭക്തരുടെ സുരക്ഷക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള മുന്‍കരുതലുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഉത്സവ ദിവസം കുടിവെള്ളം,അടിയന്തര വൈദ്യ സഹായം,ആമ്പുലന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയവയും സജ്ജമാക്കും. ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ക്ഷേത്രദര്‍ശനം നടത്താനാവശ്യമായ ഒരുക്കങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
English summary
Mangaladevi Chithra Pournami festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X