കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 മണിക്കൂര്‍ ചോദ്യംചെയ്യല്‍... ഒടുവില്‍ അജിത്തും ജയചന്ദ്രനും അടക്കം അറസ്റ്റില്‍... മംഗളം 'ബ്ലാക്ക്'

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച് മംഗളം ടെലിവിഷന്‍ സ്റ്റിങ് ഓപ്പറേഷന്‍ വന്‍ വിവാദത്തിലേക്ക്. നടത്തിയത് സ്റ്റിങ് ഓപ്പറേഷനാണോ അതോ ഹണി ട്രാപ്പ് ആണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് ചാനല്‍ മേധാവി അടക്കം അഞ്ച് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിനായി ഹാജരായ ഒമ്പത് പേരില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ചാനല്‍ സിഇഒ ആര്‍ അജിത്ത് കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എംബി സന്തോഷ്, ജയചന്ദ്രന്‍, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു അറസ്റ്റ്. മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്.

സര്‍ക്കാര്‍ പക വീട്ടി?

സര്‍ക്കാര്‍ പക വീട്ടി; 5 മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എന്നാണ് മംഗളം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടുള്ളത്. മംഗളം പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയും ഇത് തന്നെ ആണ്.

ചാനലില്‍ 'കറുപ്പ്'

മംഗളം ചാനലില്‍ ബ്രേക്കിങ് ന്യൂസ് പോലും പോകുന്നത് കറുത്ത പശ്ചാത്തലത്തില്‍ ആണ്. പോലീസ് നടപടിയോടുള്ള പ്രതിഷേധമായിട്ടാണ് ഇത്.

അറസ്റ്റ് ഒഴിവാക്കാന്‍

മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പല രീതിയില്‍ ഉള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതൊന്നും ഒടുവില്‍ വിലപ്പോയില്ല.

12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍

ചൊവ്വാഴ്ച രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ മാധ്യമ പ്രവര്‍ത്തകരംെ 12 മണിക്കൂറോളം ആണ് ചോദ്യം ചെയ്തത്. ഹാജരായ ഒമ്പത് പേരില്‍ നാല് പേരെ വിട്ടയച്ചിരുന്നു.

നാടകീയമായ അറസ്റ്റ്

രാത്രി പത്ത് മണിയോടെയാണ് നാടകീയമായി അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 മലയാള മാധ്യമ രംഗത്തെ നിര്‍ണായക സംഭവം

മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം അരങ്ങേറുന്നത്. മുമ്പ് വ്യാജരേഖ കേസില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തേത്ത് പല കാരണങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആണ് അറസ്റ്റ് നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ കോടതിയില്‍ ഹാജരാക്കിയാലും പ്രതികളെ റിമാന്‍ഡ് ചെയ്യാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

അശ്ലീല സംഭാഷം

മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്റെ അശ്ലീല ടെലിഫോണ്‍ സംഭാഷണം ആയിരുന്നു മംഗളം ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് മന്ത്രി രാജി വയ്ക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയല്ല, മാധ്യമ പ്രവര്‍ത്തക

മന്ത്രിയ്ക്ക് പരാതി നല്‍കാനെത്തിയ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി മന്ത്രി ശല്യം ചെയ്തു എന്നായിരുന്നു മംഗളം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പരാതിക്കാരിയാണ് തങ്ങള്‍ക്ക് ടെലിഫോണ്‍ സംഭാഷണം നല്‍കിയത് എന്നായിരുന്നു വാദം. എന്നാല്‍ പിന്നീട് ചാനല്‍ തന്നെ ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞു. തങ്ങളുടെ മാധ്യമ പ്രവര്‍ത്തക തന്നെയാണ് എകെ ശശീന്ദ്രനോട് സംസാരിച്ചത് എന്ന് വെളിപ്പെടുത്തുകയും ചെയ്തു.

സമാനതകളില്ലാത്ത സംഭവം

മലയാള മാധ്യമ രംഗത്ത് സമാനതകളില്ലാത്ത സംഭവം ആയിരുന്നു മംഗളത്തിന്റെ സ്റ്റിങ് ഓപ്പറേഷന്‍. എന്നാല്‍ ആരോപണത്തിന്റെ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ചാനല്‍ പരാജയപ്പെടുകയായിരുന്നു. ഇതാണ് വലിയ വിവാദത്തിലേക്ക് വഴിവച്ചതും.

മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പ്

മംഗളത്തിന്റെ സ്റ്റിങ് ഓപ്പറേഷനെതിരെ മാധ്യമ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. മംഗളം ടെലിവിഷനിലെ തന്നെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയും ചെയ്തിരുന്നു.

English summary
Police questioned Mangalam Journos for 12 hours .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X