Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻസികെ ജൂൺ മൂന്നിന് പിരിച്ചുവിട്ടു; പാർട്ടിക്ക് പുതിയ പേര് നിർദേശിച്ച് മാണി സി.കാപ്പൻ

എൻസികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകരം ലഭിച്ചിരുന്നില്ല

തിരുവനന്തപുരം: നേതാക്കളുടെ കൊഴിഞ്ഞുപോക്കിനിടയിലും പാർട്ടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് മാണി സി.കാപ്പന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ പാല സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ഇടതമുന്നണിയുടെ ഭാഗമായിരുന്ന എൻസിപി പിളർന്ന് മാണി സി.കാപ്പന്റെ നേതൃത്വത്തിൽ നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള അഥവ എൻസികെ എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. എന്നാൽ എൻസികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകരം ലഭിച്ചിരുന്നില്ല.

പുതിയ പേര്

പുതിയ പേര്

ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് പുതിയ പേര് മാണി സി.കാപ്പൻ നിർദേശിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പേരുകള്‍ കമ്മീഷന് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിൽ ഡിസികെ എന്ന ചുരക്കപേര് വരുന്ന ഡൊമോക്രാറ്റിക് കോൺഗ്രസ് കേരള എന്ന പേരാണ് താൻ ആഗ്രഹിക്കുന്നതെന്നും മാണി സി.കാപ്പൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹിയറിങ്ങിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

എൻസികെ

എൻസികെ

യുഡിഎഫിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട എൻസികെ പാലായിൽ ഗംഭീര വിജയവും സ്വന്തമാക്കിയിരുന്നു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി.കാപ്പൻ ഇടത് മുന്നണിയോട് പകരം ചോദിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ഒരു മാസത്തിന് ശേഷം പാർട്ടി പിരിച്ചുവിടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകുകയായിരുന്നു. ഒപ്പം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 14 ജില്ലകളിലും കമ്മിറ്റികള്‍ കാര്യക്ഷമമാക്കാനാണ് ശ്രമമെന്ന് മാണി സി.കാപ്പൻ പറഞ്ഞു.

പിളർപ്പ്

പിളർപ്പ്

അതേസമയം എൻസികെ വീണ്ടും പിളർന്നതാണ് മറ്റൊരു പ്രധാന സംഭവം. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി. ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി ദേവദാസ്, നാഷണലിസ്റ്റ് മഹിള കോണ്‍കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാര്‍ട്ടി വിടുന്നതായി വ്യക്തമാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്‍റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചാണ് പാര്‍ട്ടി വിടാനുളള തീരുമാനമെന്നാണ് നേതാക്കൾ പറയുന്നത്.

ലക്ഷ്യം എൽഡിഎഫ്

ലക്ഷ്യം എൽഡിഎഫ്

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച് കൂടെ വന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടതെന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെടുന്നത്. യുഡിഎഫിലേക്ക് വരുമ്പോള്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍ കൂടെ ചേര്‍ന്നത്. എന്നാല്‍ അതിന് വിപരീതമായ കാര്യം സംഭവിച്ചപ്പോള്‍ മുതല്‍ തന്നെ പാര്‍ട്ടിയില്‍ അപശബ്ദങ്ങളുണ്ടാവാന്‍ തുടങ്ങിയിരുന്നു. പാര്‍ട്ടി വിട്ട എന്‍സികെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം പോയതെന്നും പാലാ എംഎല്‍എ പറഞ്ഞു.

Recommended Video

cmsvideo
    Minister Mohammed Riyas PA Press meet | Oneindia Malayalam
    ജൂണ്‍ മുന്നിന് പിരിച്ചുവിട്ടു

    ജൂണ്‍ മുന്നിന് പിരിച്ചുവിട്ടു

    എന്‍സികെ എന്ന പാര്‍ട്ടി ജൂണ്‍ മുന്നിന് തന്നെ പിരിച്ച് വിട്ടതാണ്. ഇപ്പോള്‍ കടകംപള്ളി സുകു സംസ്ഥാന കണ്‍വീനറും പതിനാല് ജില്ലകളിലെ ജില്ലാ കണ്‍വീനര്‍മാരും മാത്രമാണ് പാര്‍ട്ടിക്ക് ഭാരവാഹികളായുള്ളതെന്നും മാണി സി കാപ്പന്‍ പറയുന്നു. കണ്‍വീനര്‍മാരുടെ നേതൃയോഗം ഇന്ന് ചേര്‍ന്നു. യുഡിഎഫുമായി ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതുപ്രകാരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നേതാക്കളുടെ ഒരു ടീം കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാത്രചെയ്യും. എന്‍സിപിയില്‍ നിന്നും മറ്റ് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+