മണിയുടെ പാചകക്കാരന്‍ കൊടുംക്രിമിനല്‍, മരണ സമയവും ഒപ്പമുണ്ടായിരുന്നത് ഇയാള്‍
ചാലക്കുടി: കലാഭവന്‍ മണിയുടെ പാചകക്കാരനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഏറുന്നു. കൊടും ക്രിമിനലായ മുരുകന്‍ എന്നയാള്‍ എങ്ങനെ മണിയുടെ പരിചയക്കാരനും പിന്നീട് പാചകക്കാരനുമായി എന്നത് അവ്യക്തം. അപകടകാരിയായ ഇയാളെ ഒഴിവാക്കാന്‍ ബന്ധുക്കള്‍ മണിയോട് പറഞ്ഞെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
കഴിഞ്ഞ ക്രിസ്മസിനാണ് മുരുകന്‍ മണിയെ കാണാനെത്തിയത്. പിന്നീട് ഈ പരിചയമൊക്കെ വച്ച് പാടിയിലെ പാചകക്കാരനും സഹായിയുമായി മുരുകന്‍ ഒപ്പം കൂടി. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

തമിഴ്‌നാട്ടില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുരുകന്‍. ഇയാളെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. കൊലക്കേസി ലടക്കം പ്രതിയാണ് മുരുകനെന്നാണ് സൂചന. ഇത്രയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ മണി എങ്ങനെ സ്വന്തം ഔട്ട് ഹൗസിലെ പാചകക്കാരനാക്കി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. ബന്ധുക്കള്‍ എതിര്‍ത്തിട്ടും മുരുകനെ ഒഴിവാക്കാന്‍ മണി തയ്യാറായിരുന്നില്ല.












Click it and Unblock the Notifications