കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ എല്‍ഡിഎഫില്‍ വേണ്ട, ചെങ്ങന്നൂരില്‍ മത്സരിക്കാനുള്ള ശക്തിയുണ്ട്, സിപിഎം നീക്കം പൊളിച്ച് സിപിഐ

മാണിയെ ചെങ്ങന്നൂരില്‍ സഹകരിപ്പിക്കുന്നതിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ ഇരുപാര്‍ട്ടികളും കേന്ദ്ര നേതാക്കള്‍ ധാരണയിലെത്തിയിരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കെഎം മാണിയുമായും സഖ്യമുണ്ടാക്കാനുള്ള എല്‍ഡിഎഫ് തീരുമാനം പൊളിയുന്നു. നേരത്തെ ദേശീയ തലത്തില്‍ മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിനെ സിപിഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പൊളിച്ചടുക്കിയിരിക്കുകയാണ്.

മാണിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ രാഷ്ട്രീയമായി സിപിഎമ്മിനാണ് ഏറ്റവും തിരിച്ചടിയുണ്ടായിരിക്കുന്നത്. സംസ്ഥാന നേതൃത്വം മാണിയെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ സിപിഎം ഇതിനെ എതിര്‍ക്കുമെന്ന് സൂചനയുണ്ട്.

സംസ്ഥാന നേതൃത്വമാണ് ശരി

സംസ്ഥാന നേതൃത്വമാണ് ശരി

കേരള കോണ്‍ഗ്രസും മാണിയുമായി സഹകരിക്കേണ്ടെന്ന സിപിഎം സംസ്ഥാനത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. മാണിയുമായി സഹകരണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പറയുന്നത് മാണിയുമായി ചേരേണ്ടെന്നാണ്. അതാണ് തീരുമാനമെങ്കില്‍ ദേശീയ നേതൃത്വത്തിന് എതിര്‍പ്പില്ലെന്ന് രാജ പറഞ്ഞു. അതേസമയം സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് ഇതുവഴി തിരിച്ചടിയേറ്റത്. ബിജെപി മുഖ്യശത്രുവായി ചൂണ്ടിക്കാടി മാണിയെ മുന്നണിയുമായി സഹകരിപ്പിക്കാമെന്നായിരുന്നു സിപിഎം കരുതിയത്. എന്നാല്‍ ഇത് സിപിഐ പൊളിക്കുകയായിരുന്നു.

കാനം പറഞ്ഞത്

കാനം പറഞ്ഞത്

മാണിയെ മുന്നണിയിയില്‍ യാതൊരു കാരണവശാലും വേണ്ടെന്നായിരുന്നു കാനം പറഞ്ഞത്. കേരളാ കോണ്‍ഗ്രസിനോടുള്ള സിപിഐയുടെ നിലപാട് മുന്‍പ് വ്യക്തമാക്കിയതാണെന്നും ദേശീയ നേതൃത്വം പറഞ്ഞാലും ഇതില്‍ ഒരു മാറ്റവുമില്ലെന്നും കാനം പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ല. മാണിയില്ലാതെ ജയിച്ചിട്ടുമുണ്ട്. സിപിഎമ്മിന് വേണമെങ്കില്‍ മാണിയെ ക്ഷണിക്കാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ എല്‍ഡിഎഫ് ഇക്കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോഴത്തെ ഭരണം അത്ര മോശമല്ലെന്നും ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിക്കുമെന്നും കാനി പറയുന്നു. നേരത്തെ ചെങ്ങന്നൂരില്‍ ബിജെപി ശക്തമായി രംഗത്തുള്ളതിനാല്‍ വിജയം ഉറപ്പിക്കുന്നതിനായി ആരുടെ സഹായവും തേടാമെന്നാണ് സിപിഎം കണക്കുകൂട്ടിയിരുന്നത്. ഇടതു സ്ഥാനാര്‍ത്ഥയുടെ വിജയം ഉറപ്പാക്കാനുള്ള എല്ലാ നീങ്ങളും വേഗത്തില്‍ നടത്തണമെന്നാണ് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് എകെജി ഭവനില്‍ സിപിഎം-സിപിഐ ദേശീയ നേതാക്കള്‍ പ്രത്യേക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് ദുര്‍ബലം

കോണ്‍ഗ്രസ് ദുര്‍ബലം

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെങ്കില്‍ അവരുടെ സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന് സിപിഎം വിലയിരുത്തി. അതുകൊണ്ടാണ് ബിജെപി ഇവിടെ ശക്തമായ രീതിയില്‍ ഇടപെടുന്നത്. ഇത് സിപിഎമ്മിന് വെല്ലുവിളിയാണ്. അതുകൊണ്ട് മാണി വിഭാഗത്തെ ഒപ്പം കൂട്ടുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ബാര്‍കോഴ ആരോപണത്തില്‍ മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ സമരം സിപിഎം ഓര്‍ക്കണമെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. ഇത് മറന്ന് മാണിയെ ഒപ്പം കൂട്ടിയാല്‍ നാണക്കേടാകുമെന്നും സിപിഐ പറയുന്നു. എന്നാല്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മാത്രമാണ് ഇതിനോട് യോജിക്കുന്നതെന്നാണ് പറയുന്നത്. ഇതോടെ ഈ വിഷയം ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിക്കട്ടെയെന്നും സിപിഐ പറയുകയായിരുന്നു.

ചെങ്ങന്നൂരിൽ മാണിയും സിപിഐയും ഭായ്... ഭായ്! ഒടുവിൽ സിപിഐയും ആ ബന്ധത്തിന് വഴങ്ങി? കാനം ഇടഞ്ഞ് തന്നെ!ചെങ്ങന്നൂരിൽ മാണിയും സിപിഐയും ഭായ്... ഭായ്! ഒടുവിൽ സിപിഐയും ആ ബന്ധത്തിന് വഴങ്ങി? കാനം ഇടഞ്ഞ് തന്നെ!

രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങി.. ജയം ഉറപ്പാക്കി വീരേന്ദ്ര കുമാര്‍.. മാണി ഗ്രൂപ്പ് വിട്ട് നില്‍ക്കുംരാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങി.. ജയം ഉറപ്പാക്കി വീരേന്ദ്ര കുമാര്‍.. മാണി ഗ്രൂപ്പ് വിട്ട് നില്‍ക്കും

വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!വയല്‍ക്കിളികള്‍ വികസനവിരുദ്ധര്‍, കീഴാറ്റൂര്‍ സമരത്തെ ഐഎന്‍ടിയുസി തള്ളി, കോണ്‍ഗ്രസ് കുരുക്കില്‍!

English summary
mani will not be part of ldf in chengannur election says cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X