കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാങ്കുളം പോലീസ് എയിഡ്‌പോസ്റ്റ്: പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പോലീസ് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തം.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു മൂന്നാര്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള മാങ്കുളത്ത് പോലീസ് എയിഡ് പോസ്റ്റ് ആരംഭിച്ചത്.ആദ്യകാലത്ത് വളരെ മികച്ച രീതിയില്‍ മുമ്പോട്ട് പോയിരുന്ന എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കാലംപിന്നിട്ടതോടെ മന്ദീഭവിച്ച അവസ്ഥയിലായി.

ഈ സാഹചര്യത്തിലാണ് പോലീസ് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. പതിനയ്യായിരത്തോളം ആളുകള്‍ വസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്തായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മാങ്കുളത്ത് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കപ്പെട്ടത്.ഒരു പോലീസ് വാഹനം,അഞ്ച് പോലീസ് കോസ്റ്റബിള്‍മാര്‍,എ എസ് ഐ എന്നിവരേയും എയിഡ് പോസറ്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചു.

mankulam

ആദ്യകാലത്ത് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കെട്ടിടമില്ലാത്തതായിരുന്നു പ്രശ്നങ്ങള്‍ക്കിടവരുത്തിയതെങ്കില്‍ പഞ്ചായത്തിടപ്പെട്ട് കെട്ടിടവും പോലീസ് ഉദ്യാഗസ്ഥര്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യവും ഒരുക്കിയതോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിനോട് ചേര്‍്ന്ന് നില്‍ക്കു പുതിയ കെട്ടിടത്തിലേക്ക് മാറി പോലീസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു.എന്നാല്‍ കാലം മുമ്പോട്ട് പോയതോടെ എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം താളംതെറ്റിയതാണ് നാ'ുകാരുടെ ആക്ഷേപത്തിനിടവരുത്തിയിട്ടുള്ളത്.കഴിഞ്ഞകാലങ്ങളില്‍ പോലീസ് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം മാങ്കുളത്തെ ക്രമസമാധാനനിലയെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നുവെന്നാണ്് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.. നിലവില്‍ പോലീസ് വാഹനവും ഒരു എഎസ്ഐയും ഒരു പോലീസ് കോസ്റ്റബിളും മാത്രമാണ് എയിഡ് പോസ്റ്റിലുള്ളത്.

വ്യാജവാറ്റിന് പേരു കേട്ടിരുന്ന മാങ്കുളത്തു നിന്നും എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായതോടെ വാറ്റ് സംഘങ്ങള്‍ പടിയിറങ്ങിയിരുന്നു.വാഹന പരിശോധന കര്‍ശനമാക്കിയതോടെ മാങ്കുളത്തെ ട്രാഫിക് സംവിധാനവും കുറ്റമറ്റ രീതിയിലായി.എന്നാല്‍ കഴിഞ്ഞ ആറ് മാസമായി പോലീസ് എയിഡ് പോസ്റ്റ് പേരില്‍മാത്രമായി ഒതുങ്ങിയതാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നത്.മാങ്കുളത്തിന്റെപാരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് എയിഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം വീണ്ടും പൂര്‍ണ്ണസജ്ജമാക്കാനുള്ള നടപടി ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

English summary
mankulm police aid post not functioning properly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X