ആതിരയുടെ മരണത്തില്‍ ട്വിസ്റ്റ്; അയല്‍വാസി വിളിച്ചത് 10 തവണ, തൂങ്ങിമരിക്കാന്‍ നിര്‍ദേശം!!
ഞാന്‍ നിന്റെ വീട്ടിലെത്തുംമുമ്പ് നീ തൂങ്ങിമരിച്ചിരിക്കണം. അല്ലെങ്കില്‍ നിന്റെ അച്ഛനെയും അമ്മയെയും കൊല്ലും.
Recommended Video

ആലപ്പുഴ: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ് പിടികൂടിയത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ യുവതിയെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. എന്തിനാണ് ഇങ്ങനെ ചെയ്തത്? പ്രതി തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. ഈ വ്യക്തിയെ തന്നെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ചില നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ആതിര എന്ന വന്ദന
മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ രവിയുടെ മകള്‍ 22കാരി ആതിര എന്ന വന്ദനയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്. ശിവരാത്രി ദിവസം അമ്പലത്തിലെ ആഘോഷം കഴിഞ്ഞ് അച്ഛനും അമ്മയും തിരിച്ചെത്തിയ ഉടനെയായിരുന്നു യുവതിയുടെ ആത്മഹത്യ.

അയല്‍വാസി സുരേഷ്
അയല്‍വാസിയായ കളത്തില്‍ സുരേഷ്‌കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ്‌കുമാര്‍ എന്ന സുരേഷ് ഗുണ്ടാനേതാവാണ്. ആതിരയുടെ മരണത്തില്‍ സുരേഷിന് പങ്കുണ്ടെന്ന് നേരത്തെ നാട്ടുകാര്‍ ആരോപിച്ചിരുന്നു.

വീട്ടുകാര്‍ വന്ന ശേഷം
കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് അച്ഛനും അമ്മയും ക്ഷേത്രത്തിലെ ആഘോഷം കാണാന്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തിയ ശേഷം ആതിര മുറിയിലേക്ക് പോയി.

സുരേഷ് മുന്‍കൈയ്യെടുത്തു
വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ സുരേഷ് തന്നെയാണ് ആതിരയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. ഇയാളുടെ വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.

ചോദ്യം ചെയ്തു വിട്ടു
നാട്ടുകാര്‍ തുടക്കം മുതലേ സുരേഷിനെതിരേ തിരഞ്ഞിരുന്നു. തുടര്‍ന്നാണ് മാന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ സുരേഷിനെ ചോദ്യം ചെയ്തത്. പിന്നീട് വിട്ടയക്കുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍
പിന്നീടാണ് പോലീസ് സുരേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചത്. ഇതില്‍ നിന്നാണ് അന്വേഷണം മാറിയത്. സുരേഷ് ആതിരയെ നിരന്തരം വിളിച്ചിരുന്നുവെന്ന് ബോധ്യമായി.

പത്തിലധികം തവണ
ആതിര ആത്മഹത്യ ചെയ്ത ദിവസം പത്തിലധികം തവണയാണ് സുരേഷ് ആതിരയെ വിളിച്ചത്. ഈ കോളുകള്‍ സുരേഷ് റെക്കോഡ് ചെയ്തിരുന്നു. ഈ ശബ്ദങ്ങള്‍ പോലീസ് പരിശോധിച്ചു.

ഉടന്‍ മരിക്കണം
ഉടന്‍ മരിക്കണമെന്ന് സുരേഷ് ആതിരയോട് പറഞ്ഞത് മൊബൈല്‍ രേഖകളില്‍ വ്യക്തം. എന്നാല്‍ എന്തിനാണ് ആതിരയോട് മരിക്കാന്‍ സുരേഷ് നിര്‍ബന്ധിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

നിന്റെ വീട്ടിലെത്തുംമുമ്പ്
സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ നിന്റെ വീട്ടിലെത്തുംമുമ്പ് നീ തൂങ്ങിമരിച്ചിരിക്കണം. അല്ലെങ്കില്‍ നിന്റെ അച്ഛനെയും അമ്മയെയും കൊല്ലും.- ഈ ഭീഷണിയാണ് ആതിരയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പും
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആതിര മരിക്കുന്നതിന് തൊട്ടുമുമ്പും സുരേഷ് ആതിരയെ വിളിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടടിട്ടുണ്ട്.

പ്രതിക്ക് പാരയായത്
എന്നാല്‍ എന്തിനാണ് പ്രതി ഫോണ്‍ വിളികള്‍ റെക്കോഡ് ചെയ്തതെന്ന് വ്യക്തമല്ല. ഇതാണ് പോലീസിന് തെളിവായത്. പ്രതി ഒരു വര്‍ഷം മുമ്പ് വരെ ആതിരയുടെ വീട്ടുകാരുമായി പിണക്കത്തിലായിരുന്നു.

എല്ലാത്തിനും മുമ്പില്‍
പിന്നീട് ബന്ധം പുനസ്ഥാപിച്ച പ്രതി ആതിരയുടെ വീട് പുനരുദ്ധരിക്കുന്നിതിനും മറ്റും മുന്‍കൈയ്യെടുത്തിരുന്നു. അതിനിടെയാണ് ആതിരയുടെ മരണവും സുരേഷിന്റെ അറസ്റ്റും.

ഗുണ്ടാലിസ്റ്റില്‍
കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് സുരേഷ്. പോലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയാണ്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കോടതി മാവേലിക്കര സബ്ജയിലിലേക്ക് അയച്ചു.

സഹോദരന്റെ കൊലപാതകം
സുരേഷിന്റെ സഹോദരന്‍ ഒരു ആക്രമണത്തില്‍ കൊലപ്പെട്ടതാണ്. അന്ന് സുരേഷിനും പരിക്കേറ്റിരുന്നുവെന്നും പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ചിലപ്പോള്‍ പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.












Click it and Unblock the Notifications