കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍സൂര്‍ വധം: പ്രതിയുടെ മരണം തെളിവ് നശിപ്പിക്കാന്‍ എന്ന് പികെ കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി രതീഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു എന്ന് പികെ കുഞ്ഞാലിക്കുട്ടി. സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണം. കുറ്റവാളികളെ സംരക്ഷിക്കുകയല്ല വേണ്ടത്. അന്വേഷണ സംഘത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. സമാനമായ സാഹചര്യത്തില്‍ മുമ്പും ചിലര്‍ മരിച്ചിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

16

മന്‍സൂര്‍ കൊലക്കേസ് അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരിക്കുകയാണ്. ജില്ലാ ക്രൈംബ്രാഞ്ച് ആയിരുന്നു നേരത്തെ അന്വേഷിച്ചത്. ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഐജി ഗോപേഷ് അഗര്‍വാളിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമനാണ് കേസ് അന്വേഷിക്കുക. നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പി ഇസ്മായില്‍ സിപിഎം ബന്ധമുള്ള വ്യക്തിയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷ് തൂങ്ങിമരിച്ചതില്‍ യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയിക്കുന്നു എന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഎം പ്രതിക്കൂട്ടിലാകുന്ന കേസുകളിലെ പ്രതികള്‍ ഇത്തരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നുണ്ടെന്നു യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഫസല്‍ വധക്കേസിലെ പ്രതികളും ഇത്തരണത്തില്‍ മരിച്ചിരുന്നു എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്

ഫസല്‍ വധക്കേസിന് പുറമെ, കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം, ശുക്കൂര്‍ വധക്കേസ്, വാളയാര്‍ ഇരട്ട കൊല എന്നീ സംഭവങ്ങളിലെ പ്രതികളുടെ ദുരൂഹ മരണം ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തുവന്നത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

മന്‍സൂര്‍ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷ് ആണ് കഴിഞ്ഞ ദിവസം വൈകീട്ട് ചെക്യാട് അരുണ്ട കൂളിപ്പാറയില്‍ തൂങ്ങിമരിച്ചത്. പുല്ല് അരിയാന്‍ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സംശയകരമായ ചില കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടുംമൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
Mansoor Murder case: PK Kunhalikutty doubts over Accused Ratheesh death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X