Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ പെരുന്നാള്‍ ഇളവ് നിന്ദ്യം: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

ദില്ലി: ബലി പെരുന്നാള്‍ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മൂന്ന് ദിവസം ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് നിന്ദ്യമായ നടപടിയാണെന്നാണ് പാര്‍ട്ടി ദേശീയ വക്താവ് കൂടിയായ മനു അഭിഷേക് സിങ്‌വി. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്നും സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

കേരളം ഇപ്പോഴും കോവിഡ‍് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം കേരളത്തില്‍ കടകള്‍ തുറക്കാന്‍ അുവദിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ വ്യാപാരികള്‍ക്ക് കേളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണ നല്‍കിയിരുന്നു. എല്ലാ ദിവസവും കടകള്‍ തുറന്ന് തിരക്ക് നിയന്ത്രിക്കണമെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

 abhishek-manu-singhvi-

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ

അതേസമയം പെരുന്നാള്‍ പ്രമാണിച്ചുള്ള മൂന്ന് ദിവസത്തെ ഇളവ് ഇന്ന് ആരംഭിക്കും. എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകൾക്കാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

രാവിലെ ഏഴ് മണി മുതല്‍ രാത്രി വരെയാവും പ്രവര്‍ത്തനാനുമതി. ഡി വിഭാഗത്തിൽ വരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രം കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+