കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലും അട്ടപ്പാടിയിലും മാവോയിസ്റ്റ് ആക്രമണം

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും മാവോയിസ്റ്റ് ആക്രമണങ്ങള്‍. കണ്ണൂരിലും അട്ടപ്പാടിയിലും ആണ് ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. അട്ടപ്പാടിയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂര്‍ നെടുംപൊയിലിലെ ക്വാറി ഓഫീസിന് നേര്‍ക്കാണ് ജനുവരി 2 ന് ആക്രമണം നടന്നത്. പുലര്‍ച്ചെ രണ്ടേ മുക്കാലോടെയായിരുന്നു ആക്രമണം. ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന്റെ ഓഫീസ് ആയുധ ധാരികളായ സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് ഓഫീസിന് തീയിട്ടു.

CPI Maoist

അഞ്ച് പേരടങ്ങിയ സംഘത്തിന്റെ നേതാവ് ഒരു വനിതയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവര്‍ പട്ടാള യൂണിഫോം ആണത്രെ ധരിച്ചിരുന്നത്. മുദ്രാവാക്യം വിളിച്ച് ഓഫീസിലേക്ക് ഇരച്ച് കയറിയ സംഘം സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് ആക്രണം അഴിച്ചുവിട്ടത്. എന്നാല്‍ ജീവനക്കാരെ ആരേയും ഇവര്‍ ആക്രമിച്ചിട്ടില്ല.

ഓഫീസില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്രമി സംഘം അതും തകര്‍ത്തു. മാവോയിസ്റ്റ് സംഘം ഇതിന് ശേഷം അടുത്തുള്ള ആദിവാസി കോളനി സന്ദര്‍ശിച്ചതിന് ശേഷമാണ് മടങ്ങിയത്രെ. വിവരം അറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ്ഡിന് നേര്‍ക്കാണ് ആക്രമണം നടന്നത്. പുതുവര്‍ഷ ദിനത്തില്‍ രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. ഷെഡ് അക്രമികള്‍ തീയിടുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

English summary
Maoist group set ablaze a quarry office at Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X