കീഴടങ്ങാമെന്ന് വിളിച്ച് പറഞ്ഞു; പോലീസ് ചെവി കൊണ്ടില്ല, വെടിവെച്ച് കൊന്നു
ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന പോലീസ് വാദത്തിന് വിരുദ്ധമാണ് മാവോയിസ്റ്റിന്റെ വെള്‌പ്പെടുത്തല്‍
മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്‌ററുകളെ പോലീസ് സംഘടിതമായി വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് നിര്‍ണായക വെളിപ്പെടുത്തവല്‍. ക്യാമ്പിലുള്ളവരോട് കീഴടങഅങാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നില്ല. ക്യാമ്പ് വളഞ്ഞ പോലീസ് തുരുതുരാ വെടിയുതചിര്‍ക്കുകതയായിരുന്നു. അക്ബര്‍ എന്ന് പരിചയപ്പെടുത്തിയ മാവോയിസ്റ്റ് നേതാവിന്റതൊയിരുന്നു വെളിപ്പെടുത്തല്‍.
ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന പോലീസ് വാദത്തിന് വിരുദ്ധമാണ് മാവോയിസ്റ്റിന്റെ വെള്‌പ്പെടുത്തല്‍. പരിശോധന നടത്തിയ തണ്ടര്‍ ബോള്‍ട്ടിന് നേരെ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളായിരുന്നുവെന്നാണ് മലപ്പുറം എസ്പി മാധ്യമങ്ങളെ അറിയിച്ചത്. പ്രമോയവും രക്തസമ്മര്‍ദവും കാരണം കുപ്പു ദേവരാജ് കിടപ്പിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു അജിതയെന്നും അക്ബര്‍ പറയുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതത് ആള്‍ക്കാരെയാണ് പോലീസ് വെടിവെച്ച് കൊന്നത്.

കുപ്പു ദേവരാജും അജിതയും
പ്രമേഹം ബാധിച്ച് കിടപ്പിലായിരുന്നു കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്. ഒരു വാഹനാപകടത്തില്‍ പരുക്കേറ്റാണ് അജിതയുടെ ശസ്ത്രക്രീയ നടന്നത്. ഇതിന് ശേഷം അവര്‍ വിശ്രമത്തിലായിരുന്നു. മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുവര്‍ക്കും ഒരുകാര്യവും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും വെളിപ്പെടുത്തുന്നു.

ക്യാമ്പിലുള്ളത് മരുന്നുകള്‍
തോക്കോ ഭാരമുള്ള മറ്റ് എന്തെങ്കിലും വസ്തുക്കളോ എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ല. കുപ്പുദേവരാജിനും അജിതയ്ക്കും വേണ്ട മരുന്നുകളാണ് ക്യാംപിലുണ്ടായിരുന്നത്.

കാട്ടിലേക്ക് വലിഞ്ഞു
കമാന്‍ഡോകളുടെ ആക്രമണം നടക്കുമ്പോള്‍ ആറുപേരാണ് ക്യാംപിലുണ്ടായിരുന്നത്. പൊലീസ് വെടിവെപ്പില്‍ കിടപ്പിലായവര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ കാട്ടിലേക്ക് വലിഞ്ഞു. കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വിശദപരിശോധന നടത്തുകയാണെങ്കില്‍ അവരുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയുമെന്നും മാവോയിസ്റ്റ് നേതാവ് വെളിപ്പെടുത്തുന്നു .

വെടിവെപ്പ്
2013 ന് ശേഷം കേരളത്തില്‍ ശക്തി പ്രാപിച്ച് മാവോയിസ്റ്റുകള്‍ക്കെതിരെ ആറ് തവണ വെടിവെപ്പ് ഉണണ്ടായിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.

വയനാട്ടില്‍
2014 ല്‍ ഡിസംബറില്‍ വയനാടിലായിരുന്നു ആദ്യ വെടിവെപ്പ് ഉണ്ടായിരുന്നത്. പിന്നീട് പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലിടത്ത് വെടിവെപ്പുണ്ടായിട്ടുണ്ട്. ഒടുവിലുണ്ടായി നിലമ്പൂര്‍ കരുളായിലെ വെടിവെപ്പിലാണ് രണ്ട് ജീവനെടുത്തത്.

പോലീസ് ഭാഷ്യം
കരുളായിയില്‍ പോലീസ് സാന്നിധ്യമറിഞ്ഞതോടെ മാവോയിസ്റ്റ് താവളത്തില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആദ്യം വെടിവെച്ചാണ് പോലീസ് ഭാഷ്യം.

കുപ്പു ദേവരാജ്
2007 ഡിസംബര്‍ 17ന് അങ്കമാലിയില്‍ നിന്ന് മല്ലരാജഡ റെഡ്ഡിയും ഭാര്യ സുഗുണയും പിടിക്കപ്പെട്ടതിനു ശേഷം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേന്ദ്ര കമ്മറ്റി അംഗമായിരുന്ന കുപ്പു ദേവരാജ് ആണെന്ന് പോലീസ് പറയുന്നു.

അജിത എത്തിയത് അടുത്തിടെ
1989ല്‍ ഒളിവില്‍ പോയ കുപ്പു ദേവരാജിന്റെ തലയ്ക്ക് ഒരു കോടിയിലധികം രൂപ വിവധ സര്‍ക്കാരുകള്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട അജിത എന്ന കാവേരി കഴിഞ്ഞ മെയ്മാസം മുതലാണ് സംഘത്തിലെത്തിയതാണെന്നാണ് പോലീസ് പറയുന്നത്.

തമ്പടിച്ചത്
കേരളത്തില്‍ സായുധ വിപ്ലവം നടത്തുന്നതിന്റെ വ്യക്തമായ പദ്ധതിയോടെയാണ് മാവോയിസ്റ്റ് സംഘങ്ങള്‍ നിലമ്പൂരില്‍ തമ്പടിച്ചതെന്നാണ് പോലീസിന്റെ കണക്കു കൂട്ടല്‍.

പിസ്റ്റള്‍
കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് ബ്രിട്ടീഷ് നിര്‍മ്മിത പിസ്റ്റളായിരുന്നു. ഇതിന് പുറമേ 4.56 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications