Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരശേരിയില്‍ മാവോയിസ്റ്റുകളെത്തി, മൊബൈലും കംപ്യൂട്ടറും റിചാര്‍ജ് ചെയ്തു, കപ്പവരെ അടിച്ചോണ്ടുപോയി

കോഴിക്കോട്: താമരശ്ശേരിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി റിപ്പോര്‍ട്ട്. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ തോക്കുധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ഒരു പുരുഷനും നാലും സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. രാത്രി ഒന്‍പതുവരെ വീട്ടില്‍ തുടര്‍ന്ന സംഘം മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ചാര്‍ജ്ജ് ചെയ്തു.

കഴിക്കാനായി തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണസാധനങ്ങളും അരിയും മറ്റു പലചരക്ക് സാധനങ്ങളും സംഘം കൊണ്ടുപോയി. ജോലിയ്ക്കിടെ പരിക്കേറ്റ് ഒരു കാല്‍ മുറിച്ചു മാറ്റിയ വ്യക്തിയാണ് രാഘവന്‍. തയ്യാറാക്കി വെച്ച ഭക്ഷണമുള്‍പ്പെടെ കൊണ്ടുപോയതോടെ രാഘവനും കുടുംബവും രാത്രി പട്ടിണിയിലായി. പിറ്റേദിവസം എടുക്കാനായി തൊലി കളഞ്ഞുവെച്ച കപ്പവരെ സംഘം കൊണ്ടുപോയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

maoist file photo

പ്ലാന്റേഷന്‍ ഏരിയ ആയതിനാല്‍ പ്രദേശത്തെ വീടുകള്‍ തമ്മില്‍ വലിയ അകലമുണ്ട്. താമരശ്ശേരി ചുരം ഒന്‍പതാം വളവിലേക്ക് ഈ പ്രദേശത്ത് നിന്നും വേഗത്തില്‍ എത്താന്‍ സാധിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചും ആഭ്യന്തര സുരക്ഷാവിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നതപോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+