Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകള്‍ വനപാലകരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാന്‍ പദ്ധതിയിട്ടു

നിലമ്പൂര്‍: നിലമ്പൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധിതിട്ടതായി റിപ്പോര്‍ട്ട്. വെടിവയ്പുനടന്ന വരയന്‍മലയുടെ താഴ്‌വാരത്തെ മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇതുസംബന്ധിച്ച തെളിവു ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ആയുധമേന്തിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യവും പൊലീസിന് ലഭിച്ചതായാണ് വിവരം. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍െ്രെഡവിലാണ് ഈ വിഡിയോയുള്ളത്. ആദിവാസി ഊരുകളില്‍ ശ്രദ്ധ ചെലുത്തണമെന്നും കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നുമൊക്കെ വീഡിയോയില്‍ പറയുന്നുണ്ട്.

maoist
ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും വിശ്വാസത്തിലെടുക്കില്ല. ശത്രുവിനുമേല്‍ ഓരോ ഘട്ടത്തിലും എങ്ങനെയായിരിക്കണം മുന്നേറ്റം നടത്തേണ്ടതെന്നും സ്‌ഫോടകവസ്തു നിര്‍മാണത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും എഴുതിയ രേഖകളും പോലീസ് കണ്ടെടുത്തവയില്‍പ്പെടുന്നു.

പ്രഭാതകൃത്യം നിര്‍വഹിച്ചു പിന്നീടു ചെയ്യേണ്ട ഒരോ കാര്യങ്ങളെ കുറിച്ചും ദിവസവും രണ്ടുമണിക്കൂര്‍ വീതം ആയുധപരിശീലനവും ക്ലാസുമുണ്ട്. കൂടുതലും ഹിന്ദിയില്‍ എഴുതിയ രേഖകളാണ്. വെടിയ്പില്‍ മരിച്ച മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുദേവരാജാണ് ഹിന്ദിയില്‍ രേഖകള്‍ എഴുതിയതെന്നാണു പൊലീസിന്റെ നിഗമനം. കുപ്പുദേവരാജ് തന്നെയാണ് വീഡിയോയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള ആഹ്വാനം നടത്തുന്നതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+