മാവോയിസ്റ്റുകള്‍ പറയുന്നു;സല്‍വാ ജുദൂം കേരളത്തിലും
വയനാട്: മാവോയിസ്റ്റുകളെ നേരിടാന്‍ ആദിവാസികളെ രംഗത്തിറക്കിയ 'സല്‍വാ ജുദൂം' എന്ന ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായി മാവോയിസ്റ്റുകളുടെ ആരോപണം. മന്ത്രി ജയലക്ഷ്മിക്ക് മാവോയിസ്റ്റ് നേതാവ് അയച്ച കത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്.
വയനാട്ടില്‍ ട്രാഫിക് പോലീസുകാരെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ തങ്ങളാണെന്ന് മാവോയിസ്റ്റുകള്‍ കത്തില്‍ അംഗീകരിക്കുന്നുണ്ട്. സല്‍വാ ജുദൂം മാതൃകയില്‍ മാവോയിസ്റ്റുകളെ ഒറ്റിക്കൊടുക്കുന്നത് തടയാനായിരുന്നു ഇതെന്നാണ് വിശദീകരണം.

വയനാട്ടിലെ ആദിവാസി മേഖലയില്‍ ചോരപ്പുഴ ഒഴുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാവോയിസ്‌റ്റുകള്‍ ആരോപിക്കുന്നു. ഈ സംരഭത്തിന്റെ ജൂനിയര്‍ പാര്‍ട്ണര്‍ എന്നാണ് മന്ത്രി ജയലക്ഷ്മിയെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മാവോയിസ്റ്റുകളുടെ പശ്ചിമഘട്ട സോണല്‍ കമ്മിറ്റി നേതാവ് രൂപേഷ് ആണ് മന്ത്രിക്ക് തുറന്ന കത്ത് അയച്ചിരിക്കുന്നത്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് രൂപേഷ്.
ആദിവാസികളെ ഹോം ഗാര്‍ഡുമാരായി നിയമിക്കുന്നത് ഒറ്റുകാരെ സൃഷ്ടിക്കാനാണെന്ന് മാവോ വാദികള്‍ ആരോപിക്കുന്നു. ആദിവാസി മേഖലയെ സൈനിക വത്കരിക്കാന്‍ ശ്രമിച്ചാല്‍ അത് അശാന്തി വളര്‍ത്തുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. മാതൃഭൂമി പത്രത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications