പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.

  • Posted By:
Subscribe to Oneindia Malayalam

കുന്ദമംഗലം: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ക്ക് അവാര്‍ഡ് കൈമാറിയത്.

ആഷസ്: ഇത്തവണ 'കുക്കി'ങ് നടന്നില്ല, ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം

കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേഷിപ്പിച്ച് ഒരു ലക്ഷത്തോളം മര്‍കസ് പൂര്‍വ്വവിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയും അവരെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുകയും ചെയ്ത മഹാമനീഷിയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാരെന്ന് അലുംനി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ അബ്്ദുസ്സലാം മുഹമ്മദ് അവാര്‍ഡ് ദാന ചടങ്ങിനെ വിലയിരുത്തി സംസാരിച്ചു.

markus

മൂല്യങ്ങളോടും വിദ്യാഭ്യാസത്തോടും പ്രതിബദ്ധതയുള്ള ആയിരക്കണക്കിന് ശിഷ്യന്മാരെ ലഭിച്ചു എന്നതാണ് തന്നെ എപ്പോഴും ആഹ്ലാദഭരിതമാക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെന്നും ആത്മാര്‍ത്ഥവും സത്യസന്ധവുമായ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകുന്നത് കൊണ്ട് സ്രഷ്ടാവിന്റെ സഹായം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മര്‍കസിന്റെ വിവിധ കാമ്പസുകളില്‍ പഠിച്ച് ഡോക്ടര്‍മാരായ നാല്‍പത് പേരുടെ നേതൃത്വത്തില്‍ പ്രത്യേക ഉപഹാരവും കാന്തപുരത്തിന് കൈമാറി. മര്‍കസ് ഓര്‍ഫനേജ്, ഹൈസ്‌കൂള്‍, ബോര്‍ഡിംഗ്, ആര്‍ട്‌സ് കോളേജ്, ശരീഅത്ത് കോളേജ്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Markus alumni with a prize worth of Rs one crore to their beloved Guru

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്