• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിഴക്കമ്പലത്ത് വന്‍ അക്രമം: കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ കത്തിച്ചു

Google Oneindia Malayalam News

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ വന്‍ അക്രമം. അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ കത്തിച്ചു. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് പൊലീസിനെ നേരിട്ടതെന്നാണ് ഏഷ്യാനെറ്റ് ന്യസ് റിപ്പോർട്ട് ചെയ്യുന്നത്. കുന്നത്ത്നാട് പൊലീസ് സ്റ്റേഷനിലെ പോലീസുകരാണ് ജീവനക്കാരുടെ അതിക്രമത്തിന് ഇരയായത്.

2 പൊലീസ് ജീപ്പുകള്‍ കത്തിച്ച അതിഥി തൊഴിലാളികള്‍ പൊലീസുകാരേയും അക്രമിച്ചു. അക്രമത്തില്‍ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാർക്ക് സാരമായ പരിക്കുകളേറ്റിട്ടുണ്ട്.

2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ

കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്

കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്തുമസിന് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയില്‍ രൂപപ്പെട്ട തർക്കമാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. തർക്കത്തെ തുടർന്ന് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ നാട്ടുകാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പൊലിസുകാർക്കെതിരെ തൊഴിലാളികള്‍ തിരിയുകയായിരുന്നു.

ആരും വീണു പോകും ഈ പുഞ്ചിരിയില്‍; നടി അനുശ്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

 പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു.


പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. ഇതിന് പിന്നാലെയാണ് പൊലീസെത്തിയ മറ്റൊരു ജീപ്പ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കിയത്. പൊലീസുകാർ ജീപ്പിലിരിക്കെയായിരുന്നു തീയിട്ടത്. ഉടന്‍ തന്നെ പൊലീസുകാർ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം ഒഴിവായി.

എ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു

വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന തൊഴിലാളികള്‍ തമ്മിലുണ്ടായിരുന്ന തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും തൊഴിലാളികള്‍

അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും തൊഴിലാളികള്‍ മര്‍ദിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

തൊഴിലാളികള്‍ താമസസ്ഥലത്ത് കയറി ഒളിച്ചു

കൂടുതല്‍ പൊലീസ് എത്തിയതോടെ തൊഴിലാളികള്‍ താമസസ്ഥലത്ത് കയറി ഒളിച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും ഇറങ്ങായതോടെ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചിലിപ്പോഴും തുടരുകയാണ്. ചിലർ സ്ഥലത്ത് നിന്ന് മുങ്ങിയതായും റിപ്പോർട്ടുണ്ട്.

മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് താമസസ്ഥലത്ത്

മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് താമസസ്ഥലത്ത് അക്രമം നടന്നത്. സ്ഥലത്തെ സംഘർഷാവസ്ഥയ്ക്ക് ഇതുവരെ പൂർണ്ണമായും അയവ് വന്നിട്ടില്ല. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. എസ്പിയും ഡി വൈ എ സ്പിമാരമടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

cmsvideo
  കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam
  English summary
  Massive violence in the kizhakkambalam: workers at Kitex set fire to police jeeps
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X