കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്തിയ്ക്കും കേരളം മടുത്തു, കൂട്ടത്തോടെ ഉത്തരേന്ത്യന്‍ തീരങ്ങളിലേയ്ക്ക്

Google Oneindia Malayalam News

കൊച്ചി: ഏതൊക്കെ മീനുകളുണ്ടെങ്കിലും മലയാളിയ്ക്ക് മത്തിയോടുള്ള പ്രിയം ഒന്ന് വേറെ തന്നെയാണ്. മത്തി പ്രിയരായ മലയാളികള്‍ക്ക് അല്‍പ്പം സങ്കടമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണിത്. മത്തി കേരളം വിടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കാണ് ഇവയുടെ പോക്ക്. കാലാവസ്ഥ വ്യതിയാനവും അനുയോജ്യമായ ആവസ്ഥ വ്യവസ്ഥയുമാണ് കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

മുന്‍പൊക്കെ മണ്‍സൂണ്‍ കാലത്ത് സുലഭമായി മത്തി ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ലഭ്യതയില്‍ വന്‍കുറവാണ് ഉണ്ടായത്. ട്രോളിംഗ് നിരോധനം തുടങ്ങിയിട്ടും മത്തി കിട്ടാത്തത് മത്സ്യത്തൊഴിലാളികളേയും നിരാശരാക്കി. കടലില്‍ പോകുന്ന പരമ്പരാഗ മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായി ഒന്നും കിട്ടുന്നുമില്ല.

Mathi

മത്തി മാത്രമല്ല അയലയും വളരെ തുച്ഛമായ അളവിലാണ് ലഭിയ്ക്കുന്നത്. ഇവയുടെ പഌവകങ്ങള്‍ കുറഞ്ഞെന്നാണ് കണ്ടെത്തല്‍. മത്തിക്കൂട്ടം കേരളതീരം വിട്ട് അനുയോജ്യമായ തീരങ്ങളിലേയ്ക്ക് പോവുകയാണ്. ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലാണ് മത്തി ലഭ്യത കൂടുതല്‍ . കാലാവസ്ഥ വ്യതിയാനമാണ് മത്തി കേരളം വിടാനുള്ള പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു . മത്തി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ കേന്ദ്രവും പഠനത്തില്‍ കണ്ടെത്തിയിരുന്നു .

English summary
Mathi Fish leaves Kerala Shore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X