Get Updates
Get notified of breaking news, exclusive insights, and must-see stories!

Vishu Bumper: പൊന്നന്‍ ഇനി കോടീശ്വരന്‍; വിഷു ബമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്, 2 ഭാഗ്യ നമ്പര്‍

കൊല്ലം: 12 കോടി രൂപയുടെ വിഷു ബമ്പര്‍ ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. ആനയടി സ്വദേശി പൊന്നന്‍ എടുത്ത ടിക്കറ്റിനാണ് (VB 135452) ഒന്നാം സമ്മാനം. പൊന്നനും ഭാര്യ രാധാമണിയമ്മയും മകന്‍ വിനോദും അടങ്ങുന്നതാണ് കുടുംബം. ഇവര്‍ മൂന്നു പേരും ലോട്ടറി വില്‍പ്പനക്കാരാനാണ്. നടന്നു ലോട്ടറി വില്‍ക്കുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്. നടക്കാന്‍ വയ്യാത്തതോടെ അടുത്ത സ്ഥലത്ത് തട്ടിട്ട് വില്‍പ്പന നടത്തുകയാണെന്ന് രാധാമണിയമ്മ പറഞ്ഞു.

ശമ്പളം 68400 രൂപയാകും; എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ 3.8 ഫിറ്റ്‌മെന്റ് ഫാക്ടര്‍, ജീവനക്കാര്‍ ഹാപ്പി
ശമ്പളം 68400 രൂപയാകും; എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ 3.8 ഫിറ്റ്‌മെന്റ് ഫാക്ടര്‍, ജീവനക്കാര്‍ ഹാപ്പി

ലോട്ടറി ടിക്കറ്റ് ഏജന്‍സികളില്‍ നിന്ന് വാങ്ങി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. വിനോദ് ആണ് സാധാരണ ടിക്കറ്റ് വാങ്ങാന്‍ പോകാറുള്ളത്. വിനോദിന് അസുഖമായതിനാല്‍ ഇത്തവണ പോയത് പൊന്നന്‍ ആണ്. ടിക്കറ്റ് വാങ്ങിയതിന് പുറമെ ബമ്പര്‍ ടിക്കറ്റ് കൂടി പൊന്നന്‍ എടുത്തു. തന്റെ ഭാഗ്യ നമ്പറായ 2 കണ്ടപ്പോള്‍ എടുത്തതാണ് എന്ന് പൊന്നന്‍ പറയുന്നു.

vishu bumper winner ponnan

മണപ്പള്ളിയിലുള്ള അമ്മ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ബമ്പര്‍ ലോട്ടറി വാങ്ങിയത്. അവസാനത്തെ അക്കം 2 വരുന്ന ടിക്കറ്റാണ് താന്‍ എടുക്കാറുള്ളത് എന്ന് പൊന്നന്‍ പറയുന്നു. അതാണ് പൊന്നന്റെ ഭാഗ്യ നമ്പര്‍. ഇത്തവണയും അതേ രീതിയില്‍ വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം വീണത്. വര്‍ഷങ്ങളായി രണ്ട് എന്ന നമ്പര്‍ നോക്കിയാണ് ടിക്കറ്റ് എടുക്കാറുള്ളത് എന്ന് പൊന്നന്‍ പറഞ്ഞു.

യുഎഇ ദിര്‍ഹം കൈയ്യിലുണ്ടോ? നാട്ടിലേക്ക് അയച്ച് ലാഭം കൊയ്യാം, രൂപ-ദിര്‍ഹം വിനിമയ മൂല്യം മാറുന്നു
യുഎഇ ദിര്‍ഹം കൈയ്യിലുണ്ടോ? നാട്ടിലേക്ക് അയച്ച് ലാഭം കൊയ്യാം, രൂപ-ദിര്‍ഹം വിനിമയ മൂല്യം മാറുന്നു

വീട് വച്ച വകയില്‍ അല്‍പ്പം കടമുണ്ട്. അത് വീട്ടണം എന്നതാണ് ആദ്യ കടമ്പ. ബാക്കിയുള്ള കാര്യങ്ങള്‍ ആലോചിച്ച് ചെയ്യാനാണ് തീരുമാനം. അഞ്ച് ലക്ഷം ലോണ്‍ എടുത്താണ് വീട് വച്ചത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയുണ്ടായിരുനന്നു. പിന്നീട് ജോലി ചെയ്ത് പണം അടച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെയാണ് വിഷു ബമ്പര്‍ അടിച്ചിരിക്കുന്നത്. 12 കോടിയുടെ വിഷു ബമ്പര്‍ ലോട്ടറി അടിച്ചാല്‍ നികുതിയും മറ്റു കിഴിവുകള്‍ക്കും ശേഷം 7.5 കോടിയോളം രൂപ കൈയ്യില്‍ കിട്ടും. ടിക്കറ്റ് വൈകാതെ ബാങ്കില്‍ കൈമാറും. ഭാഗ്യലോട്ടറി കുടുംബം മാധ്യമങ്ങളെ കാണിച്ചു.

കേന്ദ്ര സര്‍ക്കാരിന് വമ്പന്‍ ലോട്ടറി; അറിയാതെ കൈയ്യിലെത്തുന്നത് 2.87 ലക്ഷം കോടി രൂപ, ആര്‍ബിഐ വക
കേന്ദ്ര സര്‍ക്കാരിന് വമ്പന്‍ ലോട്ടറി; അറിയാതെ കൈയ്യിലെത്തുന്നത് 2.87 ലക്ഷം കോടി രൂപ, ആര്‍ബിഐ വക

കുറേ കാലമായി ലോട്ടറി വില്‍ക്കുന്നു പൊന്നനും കുടുംബവും. ഇവര്‍ വിറ്റ ടിക്കറ്റിന് 5000 രൂപ വരെ അടിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി ആദ്യമാണ് ബമ്പര്‍ നറുക്ക് വീഴുന്നത്. ഇനി കോടീശ്വരന്മാരായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മൂന്നുപേരുടെ മുഖത്തും പുഞ്ചിരി. എന്റെ കോടീശ്വരന്‍ ഇതാണ് എന്ന് പറഞ്ഞ് പൊന്നനെ കെട്ടിപ്പിടിച്ചു രാധാമണിയമ്മ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+